അബുദാബി, 22 ഫെബ്രുവരി, 2024 (WAM) -- യുഎഇയിൽ തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിച്ചുകിടക്കുന്ന ഉപരിതല ന്യൂനമർദം ഞായറാഴ്ചയും തിങ്കളാഴ്ചയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻസിഎം) പ്രവചിച്ചു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും താപനില കുറയുന്നതോടെ വടക്ക്, കിഴക്കൻ, തീരപ്രദേശങ്ങളിൽ ചില സമയങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും എൻസിഎം പ്രസ്താവനയിൽ പറഞ്ഞു.
കാറ്റ് തെക്കുകിഴക്ക് ദിശയിലായിരിക്കുമെന്നും വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായ വേഗതയിലേക്ക് തിരിയുമെന്നും. അറേബ്യൻ ഗൾഫ് കടലും ഒമാൻ കടലും പ്രക്ഷുബ്ധമായേക്കാമെന്നും എൻസിഎം അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ