ദുബായ്, 22 ഫെബ്രുവരി 2024 (WAM) -- യുഎഇ ഫുട്ബോൾ അസോസിയേഷൻ (യുഎഇഎഫ്എ) പ്രസിഡൻ്റ് ശൈഖ് ഹംദാൻ ബിൻ മുബാറക് അൽ നഹ്യാൻ, രാജ്യം സന്ദർശിക്കുന്ന ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (ഫിഫ) പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയുമായി കൂടിക്കാഴ്ച നടത്തി. ദുബായിൽ നടക്കുന്ന ഫിഫ ബീച്ച് സോക്കർ ലോകകപ്പ് ടൂർണമെൻ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു
അദ്ദേഹം.
2024 ലെ യുഎഇ ബീച്ച് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ വിജയങ്ങൾ, ഫുട്ബോൾ വികസനത്തിന് സംഭാവന നൽകുന്ന നിരവധി വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ