അബുദാബി, 26 ഫെബ്രുവരി 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുർക്കി രാഷ്‌ട്രപതി റജബ് തയ്യിപ് എർദോഗനുമായി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി. വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും, സാമ്പത്തിക, വികസന മേഖലകളുടെ വികസനം തുടങ്ങി വിവിധ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ ജനങ്ങളുടെ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കുന്നതിനുള്ള അവരുടെ പങ്കിട്ട ലക്ഷ്യത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഫോൺ സംഭാഷണം.
മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ശൈഖ് മുഹമ്മദും തുർക്കി രാഷ്‌ട്രപതി പരസ്പര താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു.
സമഗ്രവും നീതിയുക്തമായ സമാധാനം കൈവരിക്കുന്നതിനും മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും രാഷ്ട്രീയ പരിഹാരത്തിൻ്റെ നിർണായക ആവശ്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ