അബുദാബി, 26 ഫെബ്രുവരി 2024 (WAM) -- എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധങ്ങളും അവസരങ്ങളും ശക്തിപ്പെടുത്താൻ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും മാൾട്ടയുടെ യൂറോപ്യൻ വിദേശകാര്യ-വ്യാപാര മന്ത്രി ഡോ. ഇയാൻ ബോർഗും ചർച്ച ചെയ്തു.
അബുദാബിയിൽ വെച്ചായിരുന്നു ശൈഖ് അബ്ദുല്ലയുടെയും ഡോ.ബോർഗിൻ്റെയും കൂടിക്കാഴ്ച്ച. യുഎഇ-മാൾട്ട ബന്ധവും അവയുടെ വളർച്ചയും വികസനവും ഇരുപക്ഷവും അവലോകനം ചെയ്തു.
ശൈഖ് അബ്ദുല്ല ബിൻ സായിദ് മാൾട്ടീസ് മന്ത്രിയെ സ്വാഗതം ചെയ്തു. ഉഭയകക്ഷി ബന്ധത്തിൻ്റെ തുടർച്ചയായ വികസനത്തെയും, അവരുടെ വികസന അഭിലാഷങ്ങൾ നിറവേറ്റുന്നതിനും അവരുടെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനുമായി കൂടുതൽ വളർച്ചയിലേക്ക് സംയുക്ത സഹകരണം മുന്നോട്ട് കൊണ്ടുപോകാനുള്ള ഇരു രാജ്യങ്ങളുടെയും താൽപ്പര്യത്തെയും ഇരു നേതാക്കളും പ്രശംസിച്ചു.
കൂടിക്കാഴ്ചയിൽ, രണ്ട് മന്ത്രിമാരും മിഡിൽ ഈസ്റ്റിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും അവയുടെ സുരക്ഷാ, മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
യോഗത്തിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, സാമ്പത്തിക, വാണിജ്യകാര്യ അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രി സയീദ് മുബാറക് അൽ ഹജേരി എന്നിവർ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ