അബുദാബി, 27 ഫെബ്രുവരി 2024 (WAM) -- ഈ വർഷം യുഎഇ സമ്പദ്‌വ്യവസ്ഥ 5% വരെ വളരുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പ്രവചിച്ചു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ 73 ശതമാനത്തിലധികം ഇപ്പോൾ എണ്ണ ഇതര ജിഡിപിയിൽ നിന്നാണെന്നും. ഇത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയോട് (WAM) സംസാരിച്ച മന്ത്രി, ചൂണ്ടിക്കാട്ടി. "ഈ നേട്ടം യുഎഇയുടെ നിക്ഷേപ അന്തരീക്ഷത്തിൽ സ്വകാര്യ മേഖലയ്ക്കും ലോകമെമ്പാടുമുള്ള നിക്ഷേപകർക്കും ഉള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇ ഗവൺമെൻ്റ് 2021 സെപ്റ്റംബറിൽ ആരംഭിച്ച ആഗോള നിക്ഷേപ പ്ലാറ്റ്‌ഫോമായ ഇൻവെസ്‌റ്റോപ്പിയയുടെ മൂന്നാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 'എമർജിംഗ് ഇക്കണോമിക് ഫ്രണ്ടിയേഴ്‌സ്: പുതിയ സാമ്പത്തിക വളർച്ചാ മേഖലകളിൽ നിക്ഷേപം' എന്ന പ്രമേയത്തിൽ ഫെബ്രുവരി 28, 29 തീയതികളിൽ അബുദാബിയിൽ നടക്കുന്ന സമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രസ്താവനകൾ നടത്തിയത്.
"പുതിയ സാമ്പത്തിക, നിക്ഷേപ രംഗത്ത് സ്വകാര്യ മേഖല ഒരു പ്രധാന സ്തംഭമാണ്," അദ്ദേഹം പറഞ്ഞു. "ഇത് ആഗോള മാറ്റങ്ങളുടെയും വെല്ലുവിളികളുടെയും കാതലാണ്. നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ, ആരോഗ്യ സാങ്കേതികവിദ്യ, കൃഷി, വിദ്യാഭ്യാസം , സാമ്പത്തിക സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സാമ്പത്തിക മേഖലകളുടെ സുസ്ഥിരതയ്ക്കും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്ന മറ്റ് മേഖലകൾ എന്നിവയുൾപ്പെടെ 16 ലധികം മേഖലകളിൽ എത്തിയ ഏറ്റവും സുസ്ഥിരവും വഴക്കമുള്ളതുമായ സാമ്പത്തിക മേഖലകളെ യുഎഇ തിരിച്ചറിഞ്ഞു," അദ്ദേഹം കൂട്ടിച്ചേർത്തു.
WAM/അമൃത രാധാകൃഷ്ണൻ