അബുദാബി, 28 ഫെബ്രുവരി 2024 (WAM) --യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബെൽജിയം വിദേശകാര്യ, യൂറോപ്യൻ കാര്യ, വിദേശ വ്യാപാര, ഫെഡറൽ സാംസ്കാരിക സ്ഥാപനങ്ങളുടെ മന്ത്രി ഹദ്ജ ലഹ്ബീബിയുമായി കൂടിക്കാഴ്ച നടത്തി.
യുഎഇയും, ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ മന്ത്രിമാർ ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന് ഊന്നൽ നൽകി ഹദ്ജ ലഹ്ബീബിൻ്റെ സന്ദർശനത്തെ ശൈഖ് അബ്ദുല്ല ബിൻ സായിദ് സ്വാഗതം ചെയ്തു.
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഗാസ മുനമ്പിലെയും ചുറ്റുപാടുമുള്ള പ്രതിസന്ധികളും, ജനങ്ങളുടെ സുരക്ഷയും, മാനുഷിക പ്രത്യാഘാതങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ