എംസി13ന്റെ സമാപന സമ്മേളനം ഇന്നേക്ക് മാറ്റി

അബുദാബി, 29 ഫെബ്രുവരി 2024 (WAM) -- അബുദാബിയിൽ ആതിഥേയത്വം വഹിച്ച ലോക വ്യാപാര സംഘടന (ഡബ്ല്യൂടിഒ) മന്ത്രിതല സമ്മേളനത്തിൻ്റെ (എംസി13) ഔപചാരിക സമാപന സമ്മേളനം മാർച്ച് 1 വെള്ളിയാഴ്ച യുഎഇ സമയം 14:00 ലേക്ക് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.

ഈ അവസരത്തിൽ, ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവേല, വിദേശ വ്യാപാര സഹമന്ത്രിയും എംസി 13 ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി എന്നിവരുമായുള്ള പത്രസമ്മേളനം സമാപന സമ്മേളനത്തിന് ശേഷം നടക്കുമെന്ന് ഡബ്ല്യുടിഒ അറിയിച്ചു.

WAM/അമൃത രാധാകൃഷ്ണൻ