ദുരിതാശ്വാസ സഹായം കാത്തുനിന്ന പലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേൽ വെടിവെയ്പ് ശക്തമായി അപലപിച്ച് യുഎഇ

മാനുഷിക, ദുരിതാശ്വാസ സഹായങ്ങളുടെ വരവിനായി കാത്തുന്നിന്ന ഗാസ മുനമ്പിലെ ആയിരക്കണക്കിന് പലസ്തീൻ നിവാസികളെ ലക്ഷ്യമിട്ട് ഇസ്രായേൽ അധിനിവേശ സേന നടത്തിയ വെടിവെയ്പിനെ യുഎഇ ശക്തമായി അപലപിച്ചു. ഇസ്രായേൽ നടത്തിയ വെടിവെയ്പിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് നിരപരാധികൾക്ക് പരിക്കേൽക്കുകയും ചെയ്തു