റഷ്യയുടെ ഫെഡറൽ അസംബ്ലി പാർലമെൻ്ററി സഹകരണം ചർച്ച ചെയ്ത് എഫ്എൻസി

അബുദാബി, 29 ഫെബ്രുവരി 2024 (WAM) -- കഴിഞ്ഞ ദിവസം നടന്ന വെർച്വൽ യോഗത്തിൽ , ഫെഡറൽ നാഷണൽ കൗൺസിലിൻ്റെ (എഫ്എൻസി) പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ സമിതിയുടെ ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമിയും, റഷ്യൻ ഫെഡറേഷൻ്റെ വിദേശകാര്യ കൗൺസിൽ കമ്മിറ്റി ചെയർമാനും ഫെഡറൽ അസംബ്ലിയുടെ ഫെഡറേഷൻ കൗൺസിൽ അംഗവുമായ ഗ്രിഗറി കരാസിനും ഇരുപക്ഷവും തമ്മിലുള്ള പാർലമെൻ്ററി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.

മേഖലയിലും ലോകമെമ്പാടുമുള്ള സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ പാർലമെൻ്ററി നയതന്ത്രത്തിൻ്റെ പങ്കിനെ യോഗം അഭിസംബോധന ചെയ്യുകയും അന്താരാഷ്ട്ര പാർലമെൻ്ററി പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഏകോപനത്തിൻ്റെയും കൂടിയാലോചനയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്തു.

ജൂലൈ 10 മുതൽ 11 വരെ റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തിൽ നടക്കുന്ന പത്താമത് ബ്രിക്‌സ് പാർലമെൻ്ററി ഫോറത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു. നേതൃത്വത്തിൻ്റെയും സർക്കാരുകളുടെയും പിന്തുണയാൽ വിവിധ മേഖലകളിലെ വളർച്ചയ്ക്കും വികാസത്തിനും സാക്ഷ്യം വഹിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം യോഗം സ്ഥിരീകരിച്ചു.

WAM/അമൃത രാധാകൃഷ്ണൻ