ദുബായ്, 2024 മാർച്ച് 4 (WAM) - ദി റൂളേഴ്സ് കോർട്ടിലെ എമിരി അഫയേഴ്സ് സെക്ടറിൻ്റെ സിഇഒയായ എസ്സ അൽ മുതൈവെയ്‌ക്ക് പ്രമോഷൻ നൽകി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് നിയമിച്ചു.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇതു സംബന്ധിച്ച 2024ലെ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയം (8) പുറത്തിറക്കി.
എമിരി അഫയേഴ്സ് സെക്ടറിൻ്റെ സിഇഒ എന്ന നിലയിൽ അൽ മുതൈവെയ് തൻ്റെ നിലവിലെ ചുമതലകൾ സെക്കൻ്റ്‌മെൻ്റ് അടിസ്ഥാനത്തിൽ തുടരും. പ്രമേയം ഇഷ്യൂ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരും, അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.
WAM/അമൃത രാധാകൃഷ്ണൻ