യുഎഇ ടൂർ 2024ൻ്റെ മികച്ച സംഘാടനം ടീമുകളെ നഹ്യാൻ ബിൻ സായിദ് ആദരിച്ചു

അബുദാബി, 4 മാർച്ച് 2024 (WAM) - യുഎഇ ടൂർ 2024 മികച്ച രീതിയിൽ സംഘടിപ്പിച്ചത്തിന് പങ്കെടുത്ത ടീമുകളേയും, സർക്കാർ സ്ഥാപനങ്ങളും തന്ത്രപ്രധാന പങ്കാളികളും സന്നദ്ധപ്രവർത്തകരും ഉൾപ്പടെയുള്ളവരെയും അബുദാബി സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു.

പരിപാടി വിജയകരമായ നടത്തിയതിനും അന്താരാഷ്‌ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള മുൻനിര കേന്ദ്രമായി യുഎഇയെ പ്രദർശിപ്പിച്ചതിനും ടീമുകളെ ശൈഖ് നഹ്യാൻ അഭിനന്ദിച്ചു.

WAM/അമൃത രാധാകൃഷ്ണൻ