സൈബർ സുരക്ഷ ശാക്തീകരിക്കാൻ യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും, ഐടിയുവും

അബുദാബി, 2024 മാർച്ച് 5,(WAM)--യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും യുണൈറ്റഡ് നേഷൻസ് (യുഎൻ) ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയനും (ഐടിയു) സൈബർ ഭീഷണികളെ വേഗത്തിൽ ചെറുക്കുന്നതിന് തങ്ങളുടെ സഹകരണവും വിവരങ്ങൾ പങ്കിടലും വർദ്ധിപ്പിക്കാൻ സമ്മതിച്ചു.

ദേശീയ സൈബർ സുരക്ഷാ വിദഗ്ധരുടെ കഴിവുകൾ വികസിപ്പിക്കുക, അറിവ് പങ്കിടുക, സൈബർ സുരക്ഷയിൽ യുഎഇയുടെ മികച്ച സമ്പ്രദായങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അവരുടെ കരാർ ലക്ഷ്യമിടുന്നത്. സൈബർ ആക്രമണങ്ങളെ അനുകരിക്കുന്ന സംയുക്ത അന്താരാഷ്ട്ര അഭ്യാസങ്ങളും അവ തടയുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള പരീക്ഷണ മാർഗങ്ങളും ഇതിൽ ഉൾപ്പെടും.


ലോകമെമ്പാടുമുള്ള സുപ്രധാന ഇൻഫ്രാസ്ട്രക്ചറുകളിലും ഡിജിറ്റൽ ആസ്തികളിലും വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങൾക്കിടയിലാണ് ഐടിയുവുമായുള്ള കരാർ ഒപ്പുവെച്ചതെന്നും സൈബർ സുരക്ഷയിൽ യുഎഇയുടെ ആഗോള പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കൗൺസിൽ മേധാവി ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.


യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായുള്ള കരാർ തങ്ങളുടെ ദീർഘകാല സഹകരണം തുടരുകയാണെന്നും ആശയവിനിമയം, സൈബർ സുരക്ഷ മേഖലകളിലെ യുഎഇയുടെ നേതൃത്വത്തെയും നേട്ടങ്ങളെയും പ്രശംസിച്ചുകൊണ്ട് ഐടിയുവിലെ ഡിജിറ്റൽ വികസനത്തിനുള്ള പങ്കാളിത്ത വിഭാഗം മേധാവി ഡോ കോസ്മസ് സവാസവ പറഞ്ഞു. 


യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഐ ടി യു വിൻ്റെ വിലപ്പെട്ട പങ്കാളിയാണ്, ആഗോള അടിസ്ഥാന സൗകര്യങ്ങളുടെയും ഡിജിറ്റൽ ആസ്തികളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും, ലോകമെമ്പാടുമുള്ള ഏകദേശം 3 ബില്യൺ ആളുകൾക്ക് ഇൻ്റർനെറ്റും ഐസിടിയും ലഭ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഫിനാൻസ്, ഇ-കൊമേഴ്‌സ് തുടങ്ങിയ പ്രധാന മേഖലകളിൽ എല്ലാവർക്കും താങ്ങാനാവുന്നതും സുരക്ഷിതവുമായ ഇൻ്റർനെറ്റ്, കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നതിന് സർക്കാരുകളുമായി ഐടിയു പ്രവർത്തിക്കുന്നു. ആഗോള ജീവിത നിലവാരം മെച്ചപ്പെടുത്താൻ നിയമപരമായ ഡിജിറ്റൽ ചട്ടക്കൂടും ആവശ്യമാണ്, അദ്ദേഹം ഉപസംഹാരത്തിൽ പറഞ്ഞു.