ദുബായ്, 2024 മാർച്ച് 5 (WAM) – ചാരിറ്റബിൾ, മാനുഷിക സംരംഭങ്ങൾ ദുബായിയുടെ പദവിയും ആഗോള സാന്നിധ്യവും വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഈ മാനുഷിക ധാർമ്മികത, യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പ്രസ്താവനയെ പ്രതിഫലിപ്പിക്കുന്നു.
എമിറേറ്റിൻ്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് നൽകിയ സംഭാവനയ്‌ക്കൊപ്പം എമിറേറ്റിൻ്റെ മാനുഷിക ശ്രമങ്ങൾക്കുള്ള പിന്തുണയിലൂടെ സ്വാധീനം ചെലുത്തിയ ഒരു കൂട്ടം ദുബായ് ബിസിനസുകാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദിൻ്റെ ഈ പരാമർശം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ വ്യക്തമായ മാറ്റമുണ്ടാക്കാൻ രണ്ട് പതിറ്റാണ്ടുകളായി ഗുണനിലവാരമുള്ള പ്രോജക്ടുകളും പ്രോഗ്രാമുകളും നടപ്പിലാക്കിയ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവുകളുമായുള്ള (എംബിആർജിഐ) പങ്കാളികളാണ് ഈ ബിസിനസുകാർ.
"ഭരണം, സമ്പദ്‌വ്യവസ്ഥ, കായികം, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞങ്ങളുടെ മാതൃകയാണ്," ശൈഖ് ഹംദാൻ പറഞ്ഞു. 2022ൽ മാത്രം 100 രാജ്യങ്ങളിലായി 102 ദശലക്ഷത്തിലധികം ആളുകൾക്ക് സഹായമെത്തിക്കാൻ സംഘടനക്ക് കഴിഞ്ഞു. 30-ലധികം ചാരിറ്റബിൾ, മാനുഷിക സ്ഥാപനങ്ങളിലൂടെ അധഃസ്ഥിത സമൂഹങ്ങളിലുടനീളം എംബിആർജിഐ നേടിയ സുപ്രധാന സ്വാധീനം എടുത്തുകാണിച്ചു.
ജീവകാരുണ്യ സംരംഭങ്ങൾക്കുള്ള മനുഷ്യസ്‌നേഹികളുടെ പ്രയത്‌നങ്ങൾക്കും പിന്തുണക്കും അദ്ദേഹം തൻ്റെ അഭിനന്ദനം അറിയിച്ചു. ദുബായുടെ മാനുഷിക പ്രവർത്തനങ്ങളെക്കുറിച്ചും ദുരിതമനുഭവിക്കുന്നവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം അവരുമായി ചർച്ച ചെയ്തു.
യോഗത്തിൽ മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്സിൻ്റെ (എംബിആർജിഐ) സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവി, എംബിആർജിഐയുടെ അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ സയീദ് മുഹമ്മദ് അൽ എതർ എന്നിവർ സന്നിഹിതരായിരുന്നു.
യോഗത്തിൽ പങ്കെടുത്ത വ്യവസായികളിൽ അൽ റോസ്തമാനി ഗ്രൂപ്പ് ചെയർമാൻ മർവാൻ എ അൽ റോസ്തമാനി, അബ്ദുൾകാദർ ശങ്കരി ആൻഡ് സൺസ് ഗ്രൂപ്പിൻ്റെ സ്ഥാപകൻ അബ്ദുൾകാദർ ശങ്കരി, അൽ അൻസാരി എക്‌സ്‌ചേഞ്ച് ചെയർമാൻ മുഹമ്മദ് അൽ അൻസാരി, മിർവായിസ് അസീസി, അസീസി ഡെവലപ്‌മെൻ്റ്‌സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഇഫ്‌കോ ഗ്രൂപ്പിൻ്റെ സ്ഥാപകരായ ഫിറോസ്, ഇർഫാൻ, ഷിറാസ് അല്ലാന; എൻജിനീയർ. വലീദ് അൽ സൂബി, ടൈഗർ ഗ്രൂപ്പ് ചെയർമാൻ രേണുക ജഗ്തിയാനി, ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ ഡോ. നിഷാ ജഗ്തിയാനി, ലാൻഡ്മാർക്ക് ഗ്രൂപ്പിൻ്റെ ഗ്രൂപ്പ് ഡയറക്ടർ ഡോ. മൊഅഫഖ് അൽ ഗദ്ദ, ജെറ്റെക്‌സിൻ്റെ സ്ഥാപകനും സിഇഒയുമായ അദേൽ മർഡിനി എന്നിവർ ഉൾപ്പെടുന്നു.
ജീവകാരുണ്യ പ്രവർത്തനത്തിനുള്ള യുഎഇയുടെ അതുല്യ മാതൃകയെക്കുറിച്ച് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു. ദുബായിലും യുഎഇയിലും ഉള്ള സർക്കാരും സ്വകാര്യ മേഖലയും വ്യക്തികളും ഒരുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നു. “ദുബായ് ഒരു സാമ്പത്തിക കേന്ദ്രം മാത്രമല്ല, അത് ഒരു ആത്മാവുള്ള ഒരു നഗരമാണ്, അതിൻ്റെ ആത്മാവ് നല്ല പ്രവൃത്തികളാൽ ജ്വലിക്കുന്നു. മഹത്തായ രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നത് അവരുടെ സാമ്പത്തികവും വാണിജ്യപരവുമായ വൈദഗ്ധ്യം കൊണ്ടല്ല, മറിച്ച് ശക്തരായവർ ദുർബലരെ സഹായിക്കുന്ന യോജിച്ച, ഐക്യ സമൂഹങ്ങൾ കൊണ്ടാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ മാനുഷിക സംരംഭങ്ങളും ലോകമെമ്പാടുമുള്ള എംബിആർജിഐയുടെ പ്രവർത്തനങ്ങളും പ്രകടമാക്കിയ യുഎഇയുടെ സംസ്‌കാരത്തിന് സംഭാവന നൽകുന്നതിൽ യോഗത്തിൽ പങ്കെടുത്തവർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.
WAM/അമൃത രാധാകൃഷ്ണൻ