'ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്' ഓപ്പറേഷൻ്റെ ഭാഗമായി വടക്കൻ ഗാസയിൽ മാനുഷിക സഹായ വിതരണം തുടർന്ന് യുഎഇയും ഈജിപ്തും

അബുദാബി, 2024 മാർച്ച് 07, (WAM) -- യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഈജിപ്തു വടക്കൻ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും വിതരണം ചെയ്യുന്നത് തുടരുന്നു.

"ബേർഡ്സ് ഓഫ് ഗുഡ്നെസ്" സഹായ സംരംഭത്തിന്‍റെ ഭാഗമായി വടക്കൻ ഗാസ മുനമ്പിൽ യുഎഇ, ഈജിപ്ഷ്യൻ വ്യോമസേനകൾ ചേർന്ന് നടത്തിയ മാനുഷിക, ദുരിതാശ്വാസ സഹായത്തിൻ്റെ നാലാമത്തെ എയർഡ്രോപ്പ് നടപ്പിലാക്കുന്നതായി പ്രതിരോധ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡ് പ്രഖ്യാപിച്ചു.

ഇരു രാജ്യങ്ങളിലെയും സംയുക്ത സംഘങ്ങൾ 53 ടൺ ഭക്ഷണവും വൈദ്യസഹായവും വിതരണം നടത്തി, ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം മൊത്തം 169 ടൺ സഹായസാമഗ്രികകൾ വിതരണം ചെയ്തു.

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി 2023 നവംബർ 5-ന് ആരംഭിച്ച ഗാലൻ്റ് നൈറ്റ് 3 മാനുഷിക പ്രവർത്തനത്തിൻ്റെ ഭാഗമാണ് ഓപ്പറേഷൻ ‘ബേർഡ്സ് ഓഫ് ഗുഡ്‌നെസ്’.

ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഈ ഓപ്പറേഷൻ, ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇ-ഈജിപ്ത് ഏകോപനത്തിൻ്റെ ഫലമാണ്. ഗാസ മുനമ്പിലെ ദാരുണമായ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ പലസ്തീൻ ജനതയെ സഹായിക്കാനുള്ള അറബ് ഐക്യദാർഢ്യത്തിൻ്റെ ചട്ടക്കൂടിനുള്ളിലാണ് ഈ സംയുക്ത സംരംഭം നടപ്പിലാക്കുന്നത്.