അബുദാബി, 7 മാർച്ച് 2024 (WAM) -- യുഎഇ സന്ദർശനത്തിന് എത്തിയ ഓസ്ട്രിയയുടെ മുൻ രാഷ്‌ട്രപതി ഡോ. ഹെയ്ൻസ് ഫിഷറിനെ ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷ്, സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ, യുഎഇയും ഓസ്ട്രിയയും തമ്മിലുള്ള ബന്ധങ്ങൾ, ഇരു രാജ്യങ്ങളുടെയും അവരുടെ ജനതയുടെയും താൽപ്പര്യങ്ങൾ സേവിക്കുന്ന വിധത്തിൽ, എല്ലാ മേഖലകളിലെയും വളർന്നുവരുന്ന വികസനത്തിന് അനുസൃതമായി അവർ ചർച്ച ചെയ്തു.
ഇരുപക്ഷവും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും പുതിയ സംഭവവികാസങ്ങളും അവലോകനം ചെയ്തു. ആഗോള സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കൈവരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ജനങ്ങളുടെ മെച്ചപ്പെട്ട ഭാവിക്കായി നടത്തുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണച്ചു.
നിരവധി എഫ്എൻസി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ ധാരണയുടെയും സംയുക്ത താൽപ്പര്യങ്ങളുടെയും നീണ്ട ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഘോബാഷ് ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാർ (സിഇപിഎ) സമഗ്ര സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ തുടക്കമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
മിഡിൽ ഈസ്റ്റിലെയും ഗൾഫ് മേഖലയിലെയും ഓസ്ട്രിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌മാർട്ട് സിറ്റികൾ, സ്‌മാർട്ട് നെറ്റ്‌വർക്കുകൾ, മാലിന്യ സംസ്‌കരണം, സുസ്ഥിരത തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നാനൂറോളം ഓസ്ട്രിയൻ കമ്പനികൾക്ക് യുഎഇ ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതിൻ്റെയും സംയുക്ത നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തത്തിൻ്റെയും പ്രാധാന്യം മുൻ ഓസ്ട്രിയൻ രാഷ്‌ട്രപതി ഊന്നിപ്പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ