ഇന്തോനേഷ്യയിലെ സോളോയിലെ ശൈഖ്‌ സായിദ് മസ്ജിദിൽ പ്രതിദിനം 10,000 ഇഫ്താർ ഭക്ഷണം നൽകാൻ ഇആർസി

അബുദാബി, 10 മാർച്ച് 2024 (WAM) -- വിശുദ്ധ റമദാൻ മാസത്തിൽ ഇന്തോനേഷ്യൻ നഗരമായ സോളോയിലെ (സുരക്കാർത്ത) ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്കിൽ നോമ്പുകാർക്ക് പ്രതിദിനം 10,000 ഭക്ഷണം വിതരണം ചെയ്യും ഇആർസി അറിയിച്ചു. അൽ ദഫ്ര റീജിയണിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശപ്രകാരമാണ് ഈ സംരംഭം.

ശൈഖ് ഹംദാൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനും ഇഫ്താർ പ്രോഗ്രാമിൻ്റെ ഗുണഭോക്താകൾക്ക് പള്ളിക്കകത്തും പൊതുവെ സോളോ നഗരത്തിലും വ്യാപിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.

ഈ റമദാൻ മാസത്തിൽ ഐക്യദാർഢ്യത്തിൻ്റെയും സഹകരണത്തിൻ്റെയും ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഉദ്യമത്തിൽ നോമ്പുകാർക്ക് ഭക്ഷണം തയ്യാറാക്കുന്ന നിരാലംബർക്ക് അടിസ്ഥാന ഭക്ഷണസാധനങ്ങൾ നൽകിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നതിൽ പ്രാദേശിക ജനങ്ങളെ പങ്കാളികളാക്കാൻ പ്രവർത്തിക്കുന്നു.

ശൈഖ് ഹംദാൻ ബിൻ സായിദിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടിയുള്ള രാജ്യത്തിൻ്റെ മാനുഷിക സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നത്താണ് ഈ സംരംഭമെന്ന് അധികൃതർ അറിയിച്ചു.

സോളോ നഗരത്തിലെ പ്രാദേശിക മാർക്കറ്റുകളിൽ നിന്ന് നോമ്പുകാർക്ക് അടിസ്ഥാന റമദാൻ ആവശ്യങ്ങൾ നൽകുന്നതിന് താൽപ്പര്യമുണ്ടെന്ന് ഇആർസി പറഞ്ഞു. പ്രാദേശിക സമൂഹത്തിൽ നിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ നോമ്പിനുള്ള ഭക്ഷണവിതരണത്തിൻ്റെ മേൽനോട്ടത്തിലും സംഘടിപ്പിക്കുന്നതിലും പങ്കെടുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

WAM/അമൃത രാധാകൃഷ്ണൻ