അബുദാബി, 10 മാർച്ച് 2024 (WAM) -- റമദാൻ മാസത്തിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി, വലിയ വാഹനങ്ങൾക്ക് അബുദാബി പോലീസ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ 50-ഓ അതിലധികമോ തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകളും ബസുകളും എമിറേറ്റിൻ്റെ റോഡുകളിൽ നിരോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
അബുദാബിയിലും അൽ ഐനിലും രാവിലെ 8:00 മുതൽ 10:00 വരെയും ഉച്ചകഴിഞ്ഞ് 2:00 മുതൽ 4:00 വരെയും നിയന്ത്രണങ്ങൾ ബാധകമാണെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മഹ്മൂദ് യൂസഫ് അൽ ബലൂഷി പറഞ്ഞു.
സ്‌മാർട്ട് ട്രാഫിക് സംവിധാനങ്ങൾ വഴിയുള്ള അധിക നിർവ്വഹണത്തോടെ എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിംഗ് അതീവ ജാഗ്രതയിലായിരിക്കും.
WAM/അമൃത രാധാകൃഷ്ണൻ