അബുദാബി, 11 മാർച്ച് 2024 (WAM) -- റമദാൻ മാസത്തിൻ്റെ ആദ്യ ദിവസം 'ബേർഡ്സ് ഓഫ് ഗുഡ്നെസ്' പ്രവർത്തനത്തിൻ്റെ ഭാഗമായി വടക്കൻ ഗാസ മുനമ്പിലെ ഈജിപ്ഷ്യൻ വ്യോമസേനയും, യുഎഇ വ്യോമസേനയും സംയുക്തമായി എട്ടാമത്തെ എയർ ഡ്രോപ്പ് പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡ് പ്രഖ്യാപിച്ചു. പലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങളെ തരണം ചെയ്യാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
ഇരു രാജ്യങ്ങളിലെയും സേനകൾ സംയുക്തമായി 42 ടൺ ഭക്ഷണവും വൈദ്യസഹായവും വഹിച്ചുള്ള വിമാനം ഉപയോഗിച്ചാണ് ഓപ്പറേഷൻ നടത്തിയത്.
ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇ-ഈജിപ്ത് ഏകോപനത്തിൻ്റെ ഭാഗമാണ് ഈ ഓപ്പറേഷൻ. ഗാസ മുനമ്പിലെ മാനുഷിക സാഹചര്യങ്ങളുടെ വെളിച്ചത്തിൽ പലസ്തീൻ ജനതയെ സഹായിക്കാനുള്ള അറബ് ഐക്യദാർഢ്യത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ ഇത് വരുന്നു.
WAM/അമൃത രാധാകൃഷ്ണൻ