അബുദാബി, 11 മാർച്ച് 2024 (WAM) -- യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഈജിപ്ത് രാഷ്‌ട്രപതി അബ്ദുൽ ഫത്താഹ് എൽ-സിസി; തുർക്കി രാഷ്‌ട്രപതി റജബ് തയ്യിപ് എർദോഗൻ; ഉസ്ബെക്കിസ്ഥാൻ രാഷ്‌ട്രപതി ഷവ്കത് മിർസിയോവയുമായി ഫോൺ കോളുകളിൽ റമദാൻ ആശംസകൾ കൈമാറി.
തിരുമേനിയും മറ്റ് രാഷ്ട്രത്തലവന്മാരും വിശുദ്ധ മാസത്തിൻ്റെ ആഗമനത്തിൽ എല്ലാവർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. തങ്ങളുടെ പൗരന്മാർക്ക് തുടർന്നും അഭിവൃദ്ധിയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള തങ്ങളുടെ പ്രതീക്ഷകൾ പ്രകടിപ്പിക്കുകയും അറബ് രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്കിടയിലും സമാധാനവും സ്ഥിരതയും നിലനിൽക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ