ഷാർജ, 12 മാർച്ച് 2024 (WAM) --ഷാർജ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി അമൽ അഹമ്മദ് സുൽത്താൻ അൽ ഖത്തരി അൽ സുവൈദിയെ നിയമിച്ചു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയും ഷാർജ ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് ഷാർജ ഹെൽത്ത് അതോറിറ്റിയുടെ (എസ്എച്ച്എ) ഡയറക്ടറെ നിയമിക്കുന്നതിനുള്ള കൗൺസിൽ പ്രമേയം പുറപ്പെടുവിച്ചത്.
ഷാർജ ഗവൺമെൻ്റിലെ സ്പെഷ്യൽ ജോബ് സിസ്റ്റത്തിന് കീഴിൽ 'ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ' റാങ്കോടെ ഷാർജ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി അദ്ദേഹത്തെ നിയമിക്കണമെന്ന് 2024 ലെ പ്രമേയം നമ്പർ (10) വ്യവസ്ഥ ചെയ്യുന്നു.
WAM/അമൃത രാധാകൃഷ്ണൻ