അബുദാബി, 12 മാർച്ച് 2024 (WAM) -- ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നതിനെതിരെ മുന്നറിയി പ്പുമായി രംഗത്ത് എത്തിയിരിക്കയാണ് പബ്ലിക് പ്രോസിക്യൂഷൻ.
ഇന്ന് പബ്ലിക് പ്രോസിക്യൂഷൻ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഒരു ബോധവൽക്കരണ വീഡിയോയിൽ, യോഗ്യതയുള്ള അധികാരി നൽകുന്ന ലൈസൻസ് ഇല്ലാതെ വെബ്‌സൈറ്റ് സ്ഥാപിക്കുകയോ നിയന്ത്രിക്കുകയോ പ്രവർത്തിപ്പിക്കുകയോ അല്ലെങ്കിൽ ഓൺലൈനിലോ ഏതെങ്കിലും വിവര സാങ്കേതിക വിദ്യ വഴിയോ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന ഏതൊരാളും സംഭാവനകളുടെ ശേഖരണത്തിനായി വിളിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്താൽ ഇത് കിംവദന്തികൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ ചെറുക്കുന്നതിനുള്ള 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ (34), അനുസരിച്ച് കുറ്റകരമാണ്. ജയിൽ ശിക്ഷയോ, 2 ലക്ഷം ദിർഹത്തിൽ കുറയാത്തതും 5 ലക്ഷം ദിർഹത്തിൽ കൂടാത്തതുമായ പിഴ അല്ലെങ്കിൽ ഈ രണ്ടു ശിക്ഷകളും കുറ്റവാളി അനുഭവിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ