ഇആർസി ജോർദാനിൽ റമദാൻ സഹായം വിതരണം ചെയ്യുന്നത് തുടരുന്നു

അമ്മൻ, 12 മാർച്ച് 2024 (WAM) -- ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നടപ്പിലാക്കുന്ന റമദാൻ പരിപാടികളുടെ ഭാഗമായി, ജോർദാനിലെ കുടുംബങ്ങൾക്ക് റമദാൻ സഹായം വിതരണം ചെയ്യുന്നത് തുടരുകയാണ് എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) അറിയിച്ചു.

ജോർദാനിയൻ തലസ്ഥാനമായ അമ്മാനിലെ മാലിഹ് ആൻഡ് ദിബാൻ സെൻട്രൽ സകാത്ത് ആൻഡ് ചാരിറ്റി കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത നിർധന കുടുംബങ്ങൾക്ക് എമിറാത്തി റിലീഫ് ടീമിൻ്റെ ഡെപ്യൂട്ടി കമാൻഡർ യൂസഫ് അബ്ദുല്ല അൽ ഹർമൂദി ഭക്ഷണപ്പൊതികൾ എത്തിച്ചു. നോമ്പുകാർക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ രാജ്യത്തിൻ്റെ തെരുവുകളിൽ നിരവധി പോയിൻ്റുകളാണ് തുടങ്ങിയിട്ടുള്ളത്.

ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്നവർക്ക് തുടർന്നും പിന്തുണ നൽകുന്ന യുഎഇയ്ക്കും എമിറേറ്റ്സ് റെഡ് ക്രസൻ്റിനും ഗുണഭോക്താക്കൾ നന്ദിയും കടപ്പാടും അറിയിച്ചു.


WAM/അമൃത രാധാകൃഷ്ണൻ