അബുദാബി, 2024 മാർച്ച് 13, (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അണ്ടർ സെക്രട്ടറി റാങ്കോടെ നാഷണൽ മീഡിയ ഓഫീസിൻ്റെ ഡയറക്ടർ ജനറലായി ഡോ. ജമാൽ മുഹമ്മദ് ഉബൈദ് അൽ കാബിയെ നിയമിച്ചുകൊണ്ടുള്ള ഫെഡറൽ ഉത്തരവ് ഔദ്യോഗികമായി പുറപ്പെടുവിച്ചു.
അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി റാങ്കോടെ സപ്പോർട്ട് സർവീസസ് സെക്ടറിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി
ഇബ്രാഹിം അബ്ദുൾ ലത്തീഫ് അഹമ്മദ് അൽ മോസയെയും, മീഡിയ ഓപ്പറേഷൻസ് സെക്‌ടറിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായും അണ്ടർ സെക്രട്ടറി റാങ്കോടെ മുഹമ്മദ് അലി മുഹമ്മദ് അൽദുഹൂരിയെ നിയമിക്കാനും ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.