അബുദാബി, 13 മാർച്ച് 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് റമദാൻ മാസത്തോട് അനുബന്ധിച്ച് ഫെഡറൽ സുപ്രീം കൗൺസിൽ അംഗങ്ങളെയും എമിറേറ്റ്സ് ഭരണാധികാരികളെയും സ്വാഗതം ചെയ്യുകയും ഈ അവസരത്തിൽ അവർക്ക് ആശംസകൾ കൈമാറുകയും ചെയ്തു.
ഈ റമദാൻ എല്ലാവർക്കും നന്മയുടെയും അനുഗ്രഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മാസമാക്കാനും യുഎഇയുടെയും ജനങ്ങളുടെയും സുരക്ഷയും സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കാനും അവർ ദൈവത്തോട് പ്രാർത്ഥിച്ചു.
യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഫെഡറൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫെഡറൽ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി; സുപ്രീം ഫെഡറൽ കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സുപ്രീം ഫെഡറൽ കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ സൗദ് ബിൻ സഖർ അൽ ഖാസിമി, മറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ