അബുദാബി, 14 മാർച്ച് 2024 (WAM) -- സാമൂഹ്യ മാധ്യമങ്ങളിലെ റീലുകൾക്കും, വൈറൽ വീഡിയോകളിലും മുഴുകുന്ന യുവാക്കൾക്ക് ഇടയിൽ ദൈനംദിന വായന പ്രോത്സാഹിപ്പിക്കുന്നതിനായി '31 ഉപന്യാസങ്ങൾ... 31 ദിവസങ്ങൾ' അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പിലെ സാംസ്കാരിക മേഖലയ്ക്കുള്ളിലെ ലൈബ്രറി മാനേജ്മെൻ്റ് വിഭാഗമായ മക്തബ '31. വായന മാസത്തോട് അനുബന്ധിച്ച് 31 ദിവസം നീണ്ടു നിൽക്കുന്ന ഈ സംരംഭം, മാർച്ച് മുഴുവൻ നീണ്ടു നിൽക്കും. സാഹിത്യപരവും ശാസ്ത്രപരവുമായ വിഷയങ്ങളിൽ ഉടനീളം 31 പുസ്തകങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നുമുള്ള ഉദ്ധരണികൾ വായിക്കാൻ മുതിർന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.
കവിത, നോവലുകൾ, ശാസ്ത്രം, ചരിത്രം എന്നിവ ഉൾക്കൊള്ളുന്ന പ്രാദേശിക, അറബ്, അന്തർദേശീയ സാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമായ തിരഞ്ഞെടുത്ത വാചകങ്ങൾ എല്ലാ ദിവസവും മക്തബയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ അറിയിക്കും. ഈ സംരംഭം പങ്കെടുക്കുന്നവരെ വ്യത്യസ്‌ത സംസ്‌കാരങ്ങളെക്കുറിച്ച് പഠിക്കാനും അവരുടെ താൽപ്പര്യങ്ങൾ ജ്വലിപ്പിക്കുന്ന മേഖലകളിൽ വായനയ്‌ക്കായി ദൈനംദിന സമയം ചെലവഴിക്കാനും പ്രോത്സാഹിപ്പിക്കുന്നു.
‘31 ഉപന്യാസങ്ങൾ... 31 ദിവസങ്ങൾ’ എന്ന സംരംഭത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ ട്രാക്ക് ചെയ്യുന്നതിനും മക്തബയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പിന്തുടരുക.
WAM/അമൃത രാധാകൃഷ്ണൻ