അബുദാബി, 14 മാർച്ച് 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തോനേഷ്യൻ രാഷ്‌ട്രപതി ജോക്കോ വിഡോഡോയും ഇന്ന് ടെലിഫോണിൽ റമദാൻ ആശംസകൾ കൈമാറി, ദൈവത്തോട് പ്രാർത്ഥിച്ചു. ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും നന്മയുടെയും കരുണയുടെയും അനുഗ്രഹങ്ങളുടെയും സമയമാണ് ഇതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
സംഭാഷണത്തിനിടയിൽ, സുമാത്രയിലെ സമീപകാല വെള്ളപ്പൊക്കത്തെത്തുടർന്ന് ഇന്തോനേഷ്യയുടെ സുരക്ഷയ്ക്കായി ശൈഖ് മുഹമ്മദ് ആശംസകൾ പ്രകടിപ്പിച്ചു, രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു.
ഇന്തോനേഷ്യയോടും അവിടുത്തെ ജനങ്ങളോടുമുള്ള ആത്മാർത്ഥമായ വികാരങ്ങൾക്ക് അഭിനന്ദനം അറിയിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴം ഉറപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്തോനേഷ്യൻ രാഷ്‌ട്രപതി ശൈഖ് മുഹമ്മദിന് നന്ദി പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ