അഭ്യുദയകാംക്ഷികളുടെ റമദാൻ ആശംസകൾ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ്

ദുബായ്, 14 മാർച്ച് 2024 (WAM) -- ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് വിശുദ്ധ മാസത്തിൻ്റെ ആഗമനത്തോടനുബന്ധിച്ച് യൂണിയൻ ഹൗസിൽ റമദാൻ ആശംസകൾ സ്വീകരിച്ചു.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്; ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരി; ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മന്ത്രിമാർ, ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) അംഗങ്ങൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, പ്രാദേശിക പ്രമുഖർ എന്നിവരടങ്ങുന്ന അഭ്യുദയകാംക്ഷികളുടെ ആശംസകൾ സ്വീകരിച്ചു.

അതിഥികൾക്കായി ശൈഖ് മുഹമ്മദ് ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

WAM/അമൃത രാധാകൃഷ്ണൻ