ജിസിസി പൗരന്മാർക്ക് ഷെഞ്ചൻ വിസ ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് ജിസിസിയും ഇയുവും

റിയാദ്, 19 മാർച്ച് 2024 (WAM) -- ഗൾഫ് രാജ്യങ്ങളുടെ (ജിസിസി) സഹകരണ കൗൺസിലിൻ്റെ സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവിയും യൂറോപ്യൻ യൂണിയൻ്റെ (ഇയു) വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എൻറിക് മോറയും ആക്ഷൻ സർവീസ്,

ഇരു കക്ഷികളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ വെളിച്ചത്തിൽ ജിസിസി -യൂറോപ്യൻ ഉഭയകക്ഷി ബന്ധങ്ങളും, ഷെഞ്ചൻ ഏരിയയിലെ ജിസിസി പൗരന്മാർക്കുള്ള വിസ ഒഴിവാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

തിങ്കളാഴ്ച ബ്രസൽസിൽ നടന്ന യോഗം ജിസിസിയും ഇയുവും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും നിലവിലെ വെല്ലുവിളികളെ നേരിടാൻ ഇരുപക്ഷവും തമ്മിലുള്ള കൂട്ടായ പ്രവർത്തനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തതായി സൗദി പ്രസ് ഏജൻസി (എസ്‌പിഎ) റിപ്പോർട്ട് ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ