അബുദാബി, 19 മാർച്ച് 2024 (WAM) -- രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സ്ലോവാക് രാഷ്ട്രപതി സുസാന കപുട്ടോവയിൽ നിന്ന് യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് രേഖാമൂലമുള്ള സന്ദേശം ലഭിച്ചു.
ഇന്ന് യുഎഇയിലെ സ്ലോവാക്യ അംബാസഡർ മൈക്കൽ കോവാക്ക് രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സന്ദേശം കൈമാറിയത്.
കൂടിക്കാഴ്ചയിൽ, ഉഭയകക്ഷി ബന്ധത്തിൻ്റെ വശങ്ങളും എല്ലാ തലങ്ങളിലുമുള്ള സഹകരണം വികസിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വഴികളും ഇരുപക്ഷവും ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ