അബുദാബി, 20 മാർച്ച് 2024 (WAM) -- അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് വൈകുന്നേരം അൽ ബത്തീൻ പാലസിൽ നടന്ന ചടങ്ങിൽ ഒരു കൂട്ടം അഭ്യുദയകാംക്ഷികളെ സ്വീകരിച്ചു.
വിവിധ സിവിൽ, മിലിട്ടറി, സെക്യൂരിറ്റി ഓർഗനൈസേഷനുകളിൽ നിന്നുള്ള ശൈഖുമാരും മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും പൗരന്മാരും ഉൾപ്പടെ പരിപാടിയിൽ പങ്കെടുത്തവർക്ക് അദ്ദേഹം ആശംസകൾ കൈമാറി.
രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ രാജ്യത്തിന് ശോഭനവും സമൃദ്ധവുമായ ഭാവിക്കായി അഭ്യുദയകാംക്ഷികൾ പ്രാർത്ഥിച്ചു. കൂടാതെ ലോകമെമ്പാടുമുള്ള അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമൃദ്ധിയും അനുഗ്രഹങ്ങളും ശാശ്വതമായി തുടരുന്നതിന് ആശംസകൾ കൈമാറുക്കയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ