മോസ്കോയിൽ നടന്ന ഭീകരാക്രമണത്തെ എഫ്എൻസി അപലപിച്ചു

അബുദാബി, 25 മാർച്ച് 2024 (WAM) --റഷ്യയിലെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവർത്തനങ്ങളെയും അട്ടിമറികളെയും ശക്തമായി അപലപിക്കുന്നതായി, ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) പറഞ്ഞു.

ഫെഡറൽ നാഷണൽ കൗൺസിലിനെ പ്രതിനിധീകരിച്ച് ഘോബാഷ്, റഷ്യൻ ഫെഡറൽ അസംബ്ലിയുടെ കൗൺസിൽ സ്പീക്കർ വാലൻ്റീന മാറ്റ്വെങ്കോയ്ക്കും റഷ്യൻ അസംബ്ലിയിലെ സ്റ്റേറ്റ് ഡുമയുടെ ചെയർമാൻ വ്യാസെസ്ലാവ് വോലോഡിനും ഐക്യദാർഢ്യം അറിയിച്ച് അയച്ച കത്തുകളിലാണ് ഈ കാര്യം വ്യക്തമാക്കിയത്. അടുത്തിടെ മോസ്‌കോയിൽ നടന്ന തീവ്രവാദി ആക്രമണം നിരവധി നിരപരാധികളുടെ മരണത്തിന് കാരണമായതിൽ സഹതാപവും ശക്തമായ അപലപവും സന്ദേശങ്ങൾ അറിയിച്ചു.

റഷ്യയുടെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന ഇത്തരം നടപടികളെ അപലപിച്ചുകൊണ്ട് എഫ്എൻസി സ്പീക്കർ ഇരകളുടെ ബന്ധുക്കൾക്ക് പിന്തുണ അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക മാനദണ്ഡങ്ങളും ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി തീവ്രവാദത്തെയും അക്രമ പ്രവർത്തനങ്ങളെയും യുഎഇ തുടർന്നും എതിർക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ