പ്രാഗ്, 2024 മാർച്ച് 25,(WAM)-- വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ തന്റെ പ്രാഗിലേക്കുള്ള സന്ദർശന വേളയിൽ ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയാലയുമായി കൂടിക്കാഴ്ച നടത്തി.
ഇരുപക്ഷവും തങ്ങളുടെ പങ്കാളിത്ത താൽപ്പര്യങ്ങൾ ഉയർത്തുന്ന വിധത്തിൽ തങ്ങളുടെ സഹകരണം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, ശൈഖ് അബ്ദുല്ലയുടെ സന്ദർശനത്തെ പ്രധാനമന്ത്രി ഫിയാല സ്വാഗതം ചെയ്തു.
യുഎഇയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള സാധ്യതകളെക്കുറിച്ചും താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു.
എല്ലാ മേഖലകളിലും ചെക്ക് റിപ്പബ്ലിക്കുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അവരുടെ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ശാശ്വതമായ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുന്നതിനുമുള്ള യുഎഇയുടെ സമർപ്പണത്തിൽ ശൈഖ് അബ്ദുല്ല അടിവരയിട്ടു. ചെക്ക് റിപ്പബ്ലിക്കിൻ്റെ തുടർച്ചയായ പുരോഗതിയിലും അദ്ദേഹം തൻ്റെ പ്രത്യാശ പ്രകടിപ്പിച്ചു.
WAM/അമൃത രാധാകൃഷ്ണൻ