33-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേള ഏപ്രിൽ 29ന് ആരംഭിക്കും

അബുദാബി, 27 മാർച്ച് 2024 (WAM) --ഇൻ്റർനാഷണൽ കോൺഗ്രസ് ഓഫ് അറബിക് പബ്ലിഷിംഗ് ആൻഡ് ക്രിയേറ്റീവ് ഇൻഡസ്ട്രീസ് സംഘടിപ്പിക്കുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം(എഡിഐബിഎഫ്) ഏപ്രിൽ 28-ന് ആരംഭിക്കും. മെയ് 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെൻ്ററിൽ നീണ്ടു നിൽക്കുന്ന
33-ാമത് പതിപ്പിന്റെ അതിഥിയാണ് ഈജിപ്ത്. നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അറബ് ലോകത്തിൻ്റെ സാഹിത്യ പാരമ്പര്യം വർദ്ധിപ്പിക്കുകയും ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്ത ഈജിപ്ഷ്യൻ നോവലിസ്റ്റ് നാഗിബ് മഹ്ഫൂസാണ് പരിപാടിയിലെ മുഖ്യ അതിഥി. 1988ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ അറബ് എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം.

എഎൽസി ആരംഭിച്ച 'ലോകത്തിൻ്റെ പുസ്തകങ്ങൾ' പ്രോഗ്രാം, സംസ്‌കാരങ്ങളിലും മനുഷ്യ നാഗരികതയിലും വ്യതിരിക്തമായ സ്വാധീനം ചെലുത്തിയ ശ്രദ്ധേയമായ കൃതികളെ ആദരിക്കുന്നു. അബ്ദുല്ല ഇബ്നു അൽ മുഖഫയുടെ "കലീലയും ദിംനയും" ഈ വർഷത്തെ ലോക പുസ്തകമാണ്.

അറബ് ലോകത്തെ സ്വാധീനിച്ച സാംസ്കാരിക പ്രതിഭകളെയും, കൃതികളെയും ആഗോളതലത്തിൽ ആഘോഷിക്കുന്നതിനുള്ള കേന്ദ്രത്തിൻ്റെ പ്രതിബദ്ധതയെ എഎൽസി ചെയർമാൻ ഡോ. അലി ബിൻ തമീം ഊന്നിപ്പറഞ്ഞു. അറബ് ലോകത്തിൻ്റെ സാംസ്കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കുന്നത് മേള തുടരുകയാണെന്നും സുസ്ഥിരതയും സാംസ്കാരിക സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യരാശിയെ അവരുടെ ആശയങ്ങൾ, സാഹിത്യം, ശാസ്ത്രം എന്നിവയാൽ പ്രബുദ്ധമാക്കിയ ചിന്തോദ്ദീപകമായ പുസ്തകങ്ങൾ പുനരവതരിപ്പിക്കാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.

WAM/അമൃത രാധാകൃഷ്ണൻ