അബുദാബി, 27 മാർച്ച് 2024 (WAM) -- അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്തോനേഷ്യൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജിബ്രാൻ റകാബുമിംഗ് റാക്കയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്തോനേഷ്യയിലെ ജനങ്ങൾക്ക് കൂടുതൽ വളർച്ചയും സമൃദ്ധിയും കൈവരിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏകീകരിക്കുന്നതിനും വിവിധ മേഖലകളിലെ വളർച്ചയും വികസനവും കൈവരിക്കുന്നത്തിനും ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട ഇന്തോനേഷ്യൻ ഉപരാഷ്ട്രപതിയുമായി ചേർന്ന് തുടർന്നും പ്രവർത്തിക്കാൻ ശൈഖ് ഖാലിദ് ആഗ്രഹം പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ പുരോഗതിയും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ഇരു പാർട്ടികളും ചർച്ച ചെയ്തു.
ഇന്തോനേഷ്യക്കും, ജനങ്ങൾക്കുമുള്ള അഭിനന്ദനങ്ങൾക്കും ആശംസകൾക്കും ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് ജിബ്രാൻ റകാബുമിംഗ് റാക്ക തൻ്റെ അഭിനന്ദനം അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ