ദുബായ്, 1 ഏപ്രിൽ 2024 (WAM) -- യുഎഇ ഒളിമ്പിക് ഫുട്ബോൾ ടീമിൻ്റെ സൂപ്പർവൈസറായി മതാർ ഉബൈദ് അൽ സഹ്ബാനിയെയും മാനേജരായി എസ്സാം അബ്ദുല്ല അൽ അലിയെയും നിയമിച്ചതായി യുഎഇ ഫുട്ബോൾ അസോസിയേഷൻ (യുഎഇഎഫ്എ) അറിയിച്ചു.
അൽ സഹ്ബാനിയും അൽ അലിയും കായിക, മാനേജീരിയൽ മേഖലകളിൽ വിപുലമായ പരിചയമുള്ള മുൻ കളിക്കാരാണ്. ഏപ്രിൽ 15 ന് ദോഹയിൽ ആരംഭിക്കുന്ന എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് ഫൈനലിൽ മത്സരിക്കാൻ യുഎഇ ഒളിമ്പിക് ടീം തയ്യാറെടുക്കുകയാണ്.
WAM/അമൃത രാധാകൃഷ്ണൻ