ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്ക് ചലന സമയം ആർടിഎ പുനക്രമീകരിച്ചു

ദുബായ്, 1 ഏപ്രിൽ 2024 (WAM) - ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗതം കൂടുതലുള്ള സമയങ്ങളിൽ ട്രക്ക് നീക്കത്തിൻ്റെ സമയത്തിൽ മാറ്റങ്ങൾ വാരിത്തിയതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സും പ്രഖ്യാപിച്ചു.

പുതിയ ഷെഡ്യൂൾ രാവിലെ 06:30 മുതൽ 08:30 വരെയും ഉച്ചകഴിഞ്ഞ് 01:00 മുതൽ 03:00 വരെയും 05:30 മുതൽ 08:00 വരെയും ട്രക്ക് നീക്കത്തെ നിയന്ത്രിക്കുന്നു. ഇത്തരം ക്രമീകരണങ്ങളുടെ ആവശ്യകത സൂചിപ്പിക്കുന്ന ആഴത്തിലുള്ള പഠനങ്ങളെത്തുടർന്ന് ദുബായ് പോലീസ് ജനറൽ ആസ്ഥാനവുമായി ഏകോപിപ്പിച്ചാണ് ഈ തീരുമാനം. തന്ത്രപരമായ പുനർവിതരണം ഈ കാലയളവിൽ റോഡിലെ ഗതാഗതക്കുരുക്ക് 15% വരെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദുബായ് പോലീസുമായും മറ്റ് പ്രസക്തമായ സ്ഥാപനങ്ങളുമായും സഹകരിച്ച്, പുതിയ ട്രക്ക് ചലന ഷെഡ്യൂളുകൾ ഹെവി വെഹിക്കിൾ ഡ്രൈവർമാർ, ട്രക്ക് ഉടമകൾ, ഓപ്പറേറ്റർമാർ എന്നിവരുമായി പ്രസ് റിലീസുകൾ, പരസ്യം, സോഷ്യൽ മീഡിയ ചാനലുകൾ, പ്രാദേശിക റേഡിയോ സ്റ്റേഷനുകളിലെ ബഹുഭാഷാ അറിയിപ്പുകൾ എന്നിവയിലൂടെ ആർടിഎ അറിയിക്കും.

കഴിഞ്ഞ വർഷം പകുതി മുതൽ സ്വകാര്യമേഖലയുമായി സഹകരിച്ച് ട്രക്ക് വിശ്രമകേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയിൽ ആർടിഎ പ്രവർത്തിക്കുന്നുണ്ട്. 15 വിശ്രമകേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ഈ വികസനത്തിൻ്റെ ആദ്യ ഘട്ടം ഈ വർഷം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ പുതുതായി ഏർപ്പെടുത്തിയ ട്രാഫിക് നടപടികളുടെ പ്രാധാന്യം ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ഊന്നിപ്പറഞ്ഞു, ഹെവി വെഹിക്കിൾ ഡ്രൈവർമാർ, ട്രാൻസ്പോർട്ട് കമ്പനികൾ, ട്രക്ക് ഉടമകൾ എന്നിവരോട് പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സംരംഭങ്ങളെ പിന്തുണയ്ക്കാൻ, അദ്ദേഹം അഭ്യർത്ഥിച്ചു.


WAM/അമൃത രാധാകൃഷ്ണൻ