ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രാദേശിക വികസനങ്ങളെക്കുറിച്ചും ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതിയും ജോർദാൻ രാജാവും

അബുദാബി, 1 ഏപ്രിൽ 2024 (WAM) -- ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ ഇന്ന് രാവിലെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോൺ സംഭാഷണം നടത്തി. സംഭാഷണത്തിലുടനീളം, പരസ്പര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും അഭിവൃദ്ധി വർദ്ധിപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെയും പങ്കാളിത്തത്തിൻ്റെയും ശക്തമായ ബന്ധങ്ങളെയും വ്യത്യസ്ത വശങ്ങളെയും കുറിച്ച് രണ്ട് രാഷ്ട്രത്തലവൻമാരും സംസാരിച്ചു.

രാജ്യത്തിൻ്റെ സ്ഥിരതയും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുന്നതിൽ സഹായിക്കുമെന്ന യുഎഇയുടെ പ്രതിജ്ഞ ജോർദാൻ രാജാവായ അബ്ദുല്ല രണ്ടാമനുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം ആവർത്തിച്ചു.

ജോർദാന്റെ പുരോഗതിക്ക് നൽകിയ പിന്തുണക്ക് അബ്ദുല്ല രണ്ടാമൻ യുഎഇ രാഷ്ട്രപതിക്ക് നന്ദി പറയുകയും, രാജ്യത്തിന് തുടർന്ന് വിജയങ്ങൾ ആശംസിക്കുകയും ചെയ്തു.

മിഡിൽ ഈസ്റ്റ് സാഹചര്യവും ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക ദുരന്തവും, ചർച്ചയ്ക്കിടെ, പരസ്‌പര ആശങ്കയുള്ള പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഗാസയിലെ പൗരന്മാർ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വെടിനിർത്തലിനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.

മേഖലയിലെ അക്രമങ്ങൾ കൂടുതൽ വഷളാകുന്നത് തടയാൻ, ശക്തമായ അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്ന് എല്ലാ പാർട്ടികളും അഭിപ്രായപ്പെട്ടു. എല്ലാവരുടെയും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും സംഭാവന നൽകുന്ന ന്യായവും സമ്പൂർണ്ണവുമായ സമാധാനം കൊണ്ടുവരുന്നതിന് ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഒരു പ്രത്യേക രാഷ്ട്രീയ പാത രൂപപ്പെടുത്തുന്നത് എത്ര നിർണായകമാണെന്നും അവർ അടിവരയിട്ടു.

WAM/അമൃത രാധാകൃഷ്ണൻ