വിദ്യാഭ്യാസം, യുവാക്കളെ കൂടുതൽ ആകർഷിച്ച് യുഎഇ

അബുദാബി, 2 ഏപ്രിൽ 2024 (WAM) -- നമ്മുടെ യുവാക്കളിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കാനുള്ള അവസരം വരുമ്പോൾ പാശ്ചാത്യ രാജ്യങ്ങളെ തിരഞ്ഞെടുക്കുകയാണ് പതിവ്.
എന്നാൽ ആ പതിവ് രീതിയിൽ നിന്നും മാറി അവർക്കിടയിൽ യുഎഇയിലെ പഠനം കൂടുതൽ ആകർഷകമായിക്കൊണ്ടിരിക്കുകയാണ്.

രാജ്യം വിദ്യാഭ്യാസത്തിനായി യുവാക്കളുടെ ഇഷ്ട ലക്ഷ്യസ്ഥാനമായി മാറുമ്പോൾ "ജനങ്ങളുടെ സമ്പത്തും വിജയവും അവരുടെ വിദ്യാഭ്യാസ നിലവാരത്തെ അടിസ്ഥാനമാക്കിയാണ്" എന്ന യുഎഇ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാ ന്റെ ദീർഘവീക്ഷണം എടുത്തു പറയാതെ വയ്യ, അത് കേവലമൊരു ദർശനമായിരുന്നില്ല. 1971-ൽ രാജ്യം രൂപീകൃതമായതുമുതൽ, ദേശീയ പദ്ധതിയുടെ കേന്ദ്രബിന്ദുവാണ് വിദ്യാഭ്യാസം.

യുഎഇയിലെ വിദ്യാഭ്യാസരംഗത്തുണ്ടായ ഗണ്യമായ പുരോഗതി 'ദി നാഷണൽ' എഡിറ്റോറിയൽ എടുത്തുകാണിക്കുന്നു, പ്രായപൂർത്തിയായവരുടെ സാക്ഷരതാ നിരക്ക് ഇപ്പോൾ രണ്ട് ലിംഗക്കാർക്കും 95 ശതമാനത്തിനടുത്താണ്. വിജയത്തിന് സംഭാവന നൽകിയ വിദേശ തൊഴിലാളികളുടെ കുട്ടികളെ പരിപാലിക്കുന്നതിനായി പുതിയ സ്കൂളുകൾക്ക് സ്ഥലവും ഫണ്ടും നൽകുന്നതിന് രാജ്യത്തിൻ്റെ നേതൃത്വം മുൻഗണന നൽകി.

രാജ്യത്തിൻ്റെ വികസനത്തിന് സംഭാവന നൽകിയ വിദേശ തൊഴിലാളികളുടെ കുട്ടികളെ ഉൾക്കൊള്ളുന്നതിനായി, സർക്കാർ ഭൂമിയും ധനസഹായവും നൽകി. പുതിയ സ്കൂളുകൾക്കാണ് പ്രഥമ പരിഗണന. കഴിഞ്ഞ രണ്ട് തലമുറകളിൽ, രാജ്യം അനൗപചാരികവും ഉപദേശപരവുമായ വിദ്യാഭ്യാസ മാതൃകയിൽ നിന്ന് സോർബോൺ, ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി പോലുള്ള ലോകോത്തര സർവ്വകലാശാലകൾ കാമ്പസുകൾ സ്ഥാപിച്ചിട്ടുള്ള ഒന്നിലേക്ക് മാറിയിരിക്കുന്നു. രാജ്യത്തിൻ്റെ ദേശീയ പുരോഗതിയിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ഈ മാറ്റം.

രാജ്യത്തിൻ്റെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിൽ, പ്രഗത്ഭരും പരിചയസമ്പന്നരുമായ നിരവധി അക്കാദമിക് വിദഗ്ധരുണ്ട്. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലെയുള്ള സ്ഥാപനങ്ങൾ ഇതിന് ഉദാഹരണമാണ്.

21-ാം നൂറ്റാണ്ടിൻ്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു മത്സരാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ യുഎഇയുടെ വികസനം പങ്കാളിത്തം, ദീർഘകാല ആസൂത്രണം, സമൃദ്ധമായ വിഭവങ്ങൾ, പ്രാദേശിക ഗവേഷകരുമായുള്ള സഹകരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, അബുദാബി യൂണിവേഴ്സിറ്റിയിലെയും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെയും ഗവേഷകർ തമ്മിലുള്ള രണ്ട് വർഷത്തെ സഹകരണം തലസ്ഥാനത്തെ ഗതാഗതവും നഗരത്തെ കൂടുതൽ ബന്ധിപ്പിക്കാൻ സഹായിക്കുന്ന മാറ്റങ്ങളും പരിശോധിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടൈംസ് ഹയർ എജ്യുക്കേഷൻ്റെ ആഗോള ടോപ്പ് 250-ൽ റാങ്ക് ചെയ്ത യുഎഇയിലെ ആദ്യ റാങ്കോടെ അബുദാബി യൂണിവേഴ്സിറ്റി യുഎഇയിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ നിക്ഷേപം, പങ്കാളിത്തം, തന്ത്രപരമായ ചിന്ത എന്നിവയുടെ വർഷങ്ങൾ ഫലം കണ്ടു. ഈ വർഷത്തെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ എമിറേറ്റ്സിലെ ആറ് സർവ്വകലാശാലകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അറബ് യൂത്ത് സർവേ 2023 വെളിപ്പെടുത്തി, 18 സംസ്ഥാനങ്ങളിലായി നടത്തിയ സർവേയിൽ ഏകദേശം നാലിലൊന്ന് അറബികൾ തങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന രാജ്യം യുഎഇയാണെന്ന് പറഞ്ഞു. സുരക്ഷിതമായൊരു ഇടം എന്ന നിലയിൽ കൂടിയാണ് രാജ്യത്തെ എമിറാത്തികളും വിദേശികളുമായ കൂടുതൽ യുവാക്കൾ തിരഞ്ഞെടുക്കുന്നു. യുഎഇ സ്ഥാപനങ്ങൾ നൂറ്റാണ്ടുകൾ പഴക്കമുള്ള കോളേജുകളുമായി തുല്യനിലയിൽ മത്സരിക്കുന്നതിന് ഇനിയും ചില വഴികൾ ബാക്കിയുണ്ടെങ്കിലും, എമിറാത്തി സർവ്വകലാശാലകൾ ശരിയായ ദിശയിലേക്ക് പോകുകയും മികച്ച ആഗോള പ്രതിഭകളെ ആകർഷിക്കുന്നത് തുടരുകയും ചെയ്യുന്നു.

WAM/അമൃത രാധാകൃഷ്ണൻ