ഷാർജ, 3 ഏപ്രിൽ 2024 (WAM) --ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (ഷൂറൂഖ്) പ്രകാരം ഷാർജ കളക്ഷനിലെ രണ്ട് പ്രമുഖ പദ്ധതികളായ കിംഗ്‌ഫിഷർ റിട്രീറ്റും അൽ ബദായർ റിട്രീറ്റും അവയുടെ വിപുലീകരണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. സുസ്ഥിരതയുടെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും മൂല്യങ്ങൾക്ക് അനുസൃതമായി, ഈ വിപുലീകരണങ്ങൾ പൈതൃകവും സമകാലികവുമായ കലയെ സംയോജിപ്പിച്ച് സന്ദർശകർക്ക് വ്യതിരിക്തമായ അനുഭവങ്ങൾ നൽക്കുന്നു.
കണ്ടൽക്കാടുകൾക്കിടയിൽ, സഞ്ചാരികളെ ആകർഷിക്കുന്ന 20 പുതിയ മുറികൾ കിംഗ്ഫിഷർ റിട്രീറ്റ് വാഗ്ദാനം ചെയ്യുന്നു. ഒരു കിടപ്പുമുറിയുള്ള ആറ് ടെൻ്റുകൾ, രണ്ട് കിടപ്പുമുറികളുള്ള എട്ട് ടെൻ്റുകൾ, മൂന്ന് കിടപ്പുമുറികളുള്ള അഞ്ച് ടെൻ്റുകൾ, നാല് കിടപ്പുമുറികളുള്ള ഒരു ടെൻ്റ് എന്നിവ വിപുലീകരണത്തിൻ്റെ ഭാഗമാണ്. സർട്ടിഫൈഡ് പരിശീലകർ നിയന്ത്രിക്കുന്ന അത്യാധുനിക ഹെൽത്ത് ക്ലബ്ബും ജിമ്മും പോലുള്ള അധിക സൗകര്യങ്ങൾ മാറ്റിനിർത്തിയാൽ, അതിഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിശാലമായ സ്ഥലങ്ങൾ റിട്രീറ്റ് വാഗ്ദാനം ചെയ്യുന്നു. കുട്ടികൾക്കായി നീക്കിവച്ചിരിക്കുന്ന പ്രത്യേകം കളിസ്ഥലങ്ങളും നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വംശനാശഭീഷണി നേരിടുന്ന പക്ഷികൾ, ആമകൾ, ഞണ്ടുകൾ എന്നിവയുടെ ആവാസ കേന്ദ്രമാണ് എന്നതും കുടുംബങ്ങളെ ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. കയാക്കിംഗ്, അമ്പെയ്ത്ത്, ബോട്ട് ഉല്ലാസയാത്രകൾ, പ്രകൃതി നടത്തം, ഗ്രേറ്റ് കിംഗ്ഫിഷർ ട്രഷർ ഹണ്ട് എന്നിവ പോലെയുള്ള വൈവിധ്യമാർന്ന പരിപാടികൾ സന്ദർശകരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ക്രമീകരിക്കാവുന്നതാണ്.
പതിനഞ്ച് പുതിയ ടെൻ്റുകളോടെ, അൽ ബദയേർ റിട്രീറ്റ് ചുവന്ന മൺകൂനകൾക്കും അതിമനോഹരമായ കാഴ്ചകൾക്കും പേരുകേട്ട ഷാർജയുടെ മരുഭൂമിയിലേക്ക് സന്ദർശകരെ ആകർഷിക്കുന്നു.
ഷാർജയിലെ വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിനും ആഗോളതലത്തിൽ വൈവിധ്യമാർന്ന കേന്ദ്രമെന്ന ഖ്യാതി വർധിപ്പിക്കുന്നതിനുമായി ഇക്കോടൂറിസത്തിലാണ് കമ്പനിയുടെ ശ്രദ്ധയെന്ന്, ഷൂറൂഖിൻ്റെ സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീർ എടുത്തുപറഞ്ഞു. തീരദേശ, മരുഭൂമി ഇക്കോടൂറിസം അനുഭവങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം ഉൾക്കൊള്ളുന്നതിനായാണ് കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ലക്ഷ്വറി ടൂറിസം പദ്ധതികളായ അൽ ബദയേർ റിട്രീറ്റും കിംഗ്ഫിഷർ റിട്രീറ്റും വിപുലീകരിച്ചതെന്ന്, അദ്ദേഹം വ്യക്തമാക്കി.
പ്രകൃതി, സംസ്കാരം, ചരിത്രം എന്നിവ സമന്വയിപ്പിക്കുന്ന അതുല്യവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര അനുഭവങ്ങൾ നൽകാനാണ് വിപുലീകരണം ലക്ഷ്യമിടുന്നത്.ഈ പഞ്ചനക്ഷത്ര റിട്രീറ്റിൻ്റെ വാസ്തുവിദ്യാ രൂപകൽപ്പന മരുഭൂമിയുടെ ചുറ്റുപാടുകളുമായി ഇണങ്ങിച്ചേർന്ന് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതിൻ്റെ ആഡംബരവും സങ്കീർണ്ണതയും ഉയർത്തുന്നു.
WAM/അമൃത രാധാകൃഷ്ണൻ