കാലാവസ്ഥയും സമാധാനവും സുരക്ഷാ അജണ്ടയും മുന്നോട്ട് കൊണ്ടുപോകുന്നതിന് യുഎൻ കാലാവസ്ഥ സുരക്ഷാ സംവിധാനവുമായി യുഎഇ പങ്കാളിയാകുന്നു

ന്യൂയോർക്ക്, 3 ഏപ്രിൽ 2024 (WAM) -- യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് സെക്യൂരിറ്റി മെക്കാനിസവുമായി (സിഎസ്എം) 1.2 ദശലക്ഷം യുഎസ് ഡോളർ പങ്കാളിത്തം പ്രഖ്യാപിച്ചു.

കാലാവസ്ഥാ വ്യതിയാനം, സമാധാനം, സുരക്ഷ എന്നിവയ്‌ക്കിടയിലുള്ള പരസ്പരബന്ധം പരിഹരിക്കാനുള്ള യുഎന്നിൻ്റെ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത പ്രകടമാക്കുന്ന ഈ പങ്കാളിത്തത്തിന് യുഎഇയിൽ നിന്ന് രണ്ട് വർഷത്തെ വാർഷിക സംഭാവനയായ 600,000 യുഎസ് ഡോളർ ഉൾപ്പെടുന്നു. സിഎസ്എമിലേക്ക് സംഭാവന നൽകുന്ന വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ആദ്യത്തെ ദാതാവാണ് യുഎഇ.

"കാലാവസ്ഥയുമായി ബന്ധപ്പെട്ട സുരക്ഷാ അപകടസാധ്യതകൾ വിലയിരുത്താനും അപകട പ്രതിരോധവും മാനേജ്മെൻ്റ് തന്ത്രങ്ങളും വികസിപ്പിക്കാനും ലക്ഷ്യമിട്ട് യുഎൻ അസിസ്റ്റൻസ് മിഷൻ ഇൻ അഫ്ഗാനിസ്ഥാനിൽ (UNAMA) കാലാവസ്ഥാ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തിന് യുഎഇ ധനസഹായം നൽകും. കാലാവസ്ഥ, സമാധാനം, സുരക്ഷ എന്നിവയ്‌ക്കായുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നതിൽ ബഹുമുഖമായ ഉപയോഗം അനുവദിക്കുന്ന ഈ സംരംഭത്തിൽ സിഎസ്എമ്മിനായി തന്നെ അൺമാർക്കഡ് ഫണ്ടിംഗും ഉൾപ്പെടുന്നു. ആഗോള പ്രശ്‌നങ്ങളിൽ സജീവമായ നയതന്ത്രത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നീക്കം," ഊർജ പരിവർത്തന, സുസ്ഥിരകാര്യ അസിസ്റ്റൻ്റ് മന്ത്രി അബ്ദുല്ല ബലാല പറഞ്ഞു.

ജലക്ഷാമം, വെള്ളപ്പൊക്കം, മറ്റ് പ്രകൃതിദുരന്തങ്ങൾ എന്നിവ അനുഭവിക്കുന്ന ലോകത്തിലെ 10 കാലാവസ്ഥ ദുർബല രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാനെന്ന് യുഎഇയുടെ യുഎന്നിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അംബാസഡർ മുഹമ്മദ് അബുഷഹാബ് പറഞ്ഞു. കാലാവസ്ഥ, സമാധാനം, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥ വ്യതിയാനം ഏറ്റവുമധികം സാധ്യതയുള്ള മേഖലകളിൽ, കാലാവസ്ഥ പൊരുത്തപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ ദീർഘകാല പ്രതിബദ്ധതയുടെ തെളിവാണ് സിഎസ്എമ്മുമായുള്ള പങ്കാളിത്തം.

യുഎഇ ഇപ്പോൾ സിഎസ്എമ്മിൻ്റെ ഭാഗമാണെന്നും അഫ്ഗാനിസ്ഥാനിലേത് ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥ, സമാധാനം, സുരക്ഷാ സംരംഭങ്ങളിൽ നല്ല സ്വാധീനം വാഗ്ദ്ധാനം ചെയ്യും. കോപ്28 യുഎഇ കാലാവസ്ഥ, ആശ്വാസം, വീണ്ടെടുക്കൽ, സമാധാന പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള രാഷ്ട്രീയ, സമാധാന നിർമ്മാണ കാര്യ വകുപ്പിൻ്റെയും കാലാവസ്ഥാ സുരക്ഷാ സംവിധാനത്തിൻ്റെയും പ്രതിബദ്ധത ഉറച്ചതാണെന്നും, യുഎൻ രാഷ്ട്രീയ-സമാധാന നിർമാണ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ജനറൽ റോസ്മേരി ഡികാർലോ സന്തോഷം പ്രകടിപ്പിച്ചു.

യുഎൻ സംവിധാനത്തിലുടനീളം, ലോകമെമ്പാടുമുള്ള കാലാവസ്ഥ, സമാധാനം, സുരക്ഷാ അജണ്ടകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണ്.


WAM/അമൃത രാധാകൃഷ്ണൻ