ദുബായ്, 2024 ഏപ്രിൽ 3 (WAM) -- ഇമാമുമാർ, മതപ്രഭാഷകർ, മുക്രികൾ, മുഫ്തിമാർ, കൂടാതെ 20 വർഷത്തിലേറെയായി എമിറേറ്റിൽ സേവനമനുഷ്ഠിച്ച മതപണ്ഡിതർ എന്നിവർക്കും ഗോൾഡൻ വിസ അനുവദിക്കാൻ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു.
ഈദുൽ ഫിത്തർ പ്രമാണിച്ച് അവർക്ക് സാമ്പത്തിക പാരിതോഷികം നൽകാനും ശൈഖ് ഹംദാൻ നിർദ്ദേശം നൽകി. ഇസ്‌ലാമിൻ്റെ അധ്യാപനങ്ങൾ പങ്കുവെക്കാനും, യഥാർത്ഥ സന്ദേശം പ്രചരിപ്പിക്കാനും സഹിഷ്ണുതയുടെ മൂല്യം പ്രോത്സാഹിപ്പിക്കാനുമുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതിൻ്റെ സൂചനയാണ് ഈ തീരുമാനം.
WAM/അമൃത രാധാകൃഷ്ണൻ