വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റിൽ ഇയു-ജിസിസി ഗ്രീൻ ട്രാൻസിഷൻ പദ്ധതിക്ക് തുടക്കമിട്ട് യൂറോപ്യൻ യൂണിയൻ

അബുദാബി, 18 ഏപ്രിൽ 2024 (WAM) -ശുദ്ധ ഊർജ പദ്ധതികൾ പ്രോത്സാപ്പിക്കുന്നത്തിനും, കാലാവസ്ഥ വ്യതിയാനത്തിനുമെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതിനായി യൂറോപ്യൻ യൂണിയൻ (ഇയു) ഇയു-ജിസിസി സഹകരണ ഗ്രീൻ ട്രാൻസിഷൻ പദ്ധതിക്ക് തുടക്കമിട്ടു. ജിസിസിയുടെ ഹരിത പരിവർത്തനത്തെ പിന്തുണയ്ക്കുന്ന നയങ്ങളും സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയൻ ഗ്രീൻ ടെക് കമ്പനികൾക്കും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ മികച്ച പ്രവർത്തനങ്ങളും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു സംയുക്ത പ്ലാറ്റ്ഫോം സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

യുഎഇയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ലൂസി ബെർഗർ, യൂറോപ്യൻ കമ്മീഷനിലെ യൂണിറ്റ് റിന്യൂവബിൾസ് ആൻഡ് എനർജി സിസ്റ്റം ഇൻ്റഗ്രേഷൻ മേധാവി ലൂക്കാസ് കോളിൻസ്‌കി, ഐറീനയിലെ മെന റീജിയണൽ പ്രോഗ്രാം ഓഫീസർ താരിഗ് അഹമ്മദ് എന്നിവരുൾപ്പെടെ മേഖലയിലെ വിശിഷ്ട വ്യക്തികൾ ലോഞ്ച് ചടങ്ങിൽ സംസാരിച്ചു. ആഗോള സുസ്ഥിരത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിൻ്റെ പ്രാധാന്യം പ്രഭാഷണത്തിൽ അവർ അടിവരയിടുകയും ഹരിത പരിവർത്തന പദ്ധതിയിൽ ഇയു-ജിസിസി സഹകരണത്തിൻ്റെ പരിവർത്തന സാധ്യതകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.

കാലാവസ്ഥ വ്യതിയാനത്തിനെതിരായ കൂട്ടായ പോരാട്ടത്തിൽ പദ്ധതിയുടെ പ്രാധാന്യം അംബാസഡർ ലൂസി ബെർഗർ എടുത്തുകാണിച്ചു. പുനരുപയോഗ ഊർജം മൂന്നിരട്ടിയാക്കുന്നതിനും ഊർജ കാര്യക്ഷമത ഇരട്ടിയാക്കുന്നതിനുമുള്ള ആഗോള ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ ഇയു-ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ബിസിനസുകളുടെ പ്രധാന പങ്ക് അവർ എടുത്തുപറഞ്ഞു. കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സഹകരണത്തിൻ്റെ പ്രാധാന്യവും, അറിവ് പങ്കിടൽ, സാങ്കേതികവിദ്യ കൈമാറ്റം, സംയുക്ത പദ്ധതി വികസനം എന്നിവയുടെ ആവശ്യകതയും ലൂക്കാസ് കോളിൻസ്‌കി വ്യക്തമാക്കി.

ഈ വർഷത്തെ ഐറീന ജനറൽ അസംബ്ലിയുടെ വിഷയം പ്രതിധ്വനിക്കുന്ന 'കോപ്28 ൻ്റെ ഫലം: അടിസ്ഥാന സൗകര്യങ്ങൾ, നയങ്ങൾ, നൈപുണ്യങ്ങൾ മൂന്നിരട്ടിയാക്കൽ, ഊർജ്ജ സംക്രമണം ത്വരിതപ്പെടുത്തൽ' എന്ന തലക്കെട്ടിൽ നടന്ന വട്ടമേശ ചർച്ചയായിരുന്നു പരിപാടിയുടെ ഒരു പ്രധാന സവിശേഷത. മേഖലയിലെ ഊർജ ഉപഭോഗത്തിൻ്റെ വലിയൊരു ഭാഗം പുനരുപയോഗിക്കാവുന്ന ഊർജം അനുവദിക്കുന്ന ശക്തമായ ഒരു അടിസ്ഥാന സൗകര്യം സൃഷ്ടിക്കാൻ ഇയുവും ജിസിസിയും എങ്ങനെ സഹകരിക്കണം, കാര്യക്ഷമമായ ശുദ്ധ ഊർജ്ജ നിയമങ്ങൾ എങ്ങനെ സ്ഥാപിക്കാം, വികസ്വര ഊർജ്ജ പരിസ്ഥിതിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ തൊഴിലാളികളെ എങ്ങനെ പരിശീലിപ്പിക്കാം തുടങ്ങിയവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.

കൂടുതൽ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിനായി, വിവരങ്ങൾ പങ്കിടാനും സാങ്കേതികവിദ്യകൾ കൈമാറാനും പ്രോജക്റ്റുകളിൽ സഹകരിക്കാനുമുള്ള വഴികളും സംഭാഷണം പരിശോധിച്ചു.

പുനരുപയോഗ ഊർജ വിന്യാസം വർധിപ്പിച്ചും, പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ ഉത്തേജിപ്പിച്ചും, സാമ്പത്തിക വളർച്ചയും വൈവിധ്യവൽക്കരണവും വർദ്ധിപ്പിക്കാനും, കാലാവസ്ഥ വ്യതിയാനത്തിൻ്റെ ആഘാതങ്ങളിൽ പ്രതിരോധം ശക്തിപ്പെടുത്തിക്കൊണ്ടും മാറ്റങ്ങൾ ഉത്തേജിപ്പിക്കാനും കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾക്കെതിരെ പ്രതിരോധം വളർത്താനും ഈ സംരംഭം സഹായകരമാവുമെന്നാണ് വിലയിരുത്തൽ.

WAM/അമൃത രാധാകൃഷ്ണൻ