അബുദാബി, 19 ഏപ്രിൽ 2024 (WAM) --അബുദാബി എമിറേറ്റിൻ്റെ എണ്ണ ഇതര അന്താരാഷ്ട്ര വ്യാപാരം 2023-ൽ ഗണ്യമായി വർദ്ധിച്ചു, ഇത് 281.903 ബില്യൺ ദിർഹമായി, 2022-ൽ 260.435 ബില്യൺ ദിർഹത്തിൽ നിന്ന് 8% വർധനവ് രേഖപ്പെടുത്തി. ഈ കാലയളവിൽ ഇറക്കുമതി 19% വർധിച്ച് 136.45 ബില്യൺ ദിർഹവും കയറ്റുമതി പ്രവർത്തനങ്ങൾ 11% വർധിച്ച് 52.394 ബില്യൺ ദിർഹവുമായെന്നാണ് കണക്കുകൾ. ആഗോള സമ്പദ്‌വ്യവസ്ഥകൾക്ക് തുറന്ന ബിസിനസ്സ് അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള യുഎഇ സർക്കാരിൻ്റെ നയങ്ങളും നടപടികളും അബുദാബിയുടെ എല്ലാ മേഖലകളിലും സാമ്പത്തിക പുരോഗതിക്കും ഈ വളർച്ച കാരണമായി.
ഈ വളർച്ചാ നിരക്ക് എല്ലാ മേഖലകളിലും അബുദാബിയുടെ സാമ്പത്തിക പുരോഗതിയെ സൂചിപ്പിക്കുന്നതായി, അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ റഷീദ് ലഹേജ് അൽ മൻസൂരിയുടെ അഭിപ്രായപ്പെട്ടു. ലോക സമ്പദ്‌വ്യവസ്ഥകൾക്ക് രാജ്യത്തിൻ്റെ ബിസിനസ്സ് അന്തരീക്ഷം തുറന്നുകൊടുക്കുന്നതിനും, മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി യുഎഇ സർക്കാർ നടപ്പിലാക്കിയ നയങ്ങളുടെയും പ്രവർത്തനങ്ങളുടെയും തന്ത്രപരമായ സംരംഭങ്ങളുടെയും നേരിട്ടുള്ള ഫലമാണ് ഈ വിപുലീകരണം.
അബുദാബി കസ്റ്റംസ്, ആഗോള നേതൃത്വം കൈവരിക്കുന്നതിനുള്ള തന്ത്രപരമായ കാഴ്ചപ്പാടിൻ്റെ ഭാഗമായി, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യതിരിക്തമായ സേവനങ്ങൾ നൽകുന്നതിനുമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും തുടർച്ചയായി സ്വീകരിക്കുന്നു. ഈ ശ്രമങ്ങൾ അബുദാബിയുടെ എണ്ണ ഇതര വ്യാപാരത്തിൻ്റെ വളർച്ചയ്ക്ക് സംഭാവന നൽകുകയും വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ്റെ സുരക്ഷ മാനദണ്ഡങ്ങൾ 100% പാലിക്കുകയും ചെയ്യുന്നു.
എമിറേറ്റിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളെയും സമ്പദ്‌വ്യവസ്ഥയുടെ കരുത്തും വഴക്കവും
അബുദാബിയിലെ സ്റ്റാറ്റിസ്റ്റിക്സ് സെൻ്റർ ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല ഗരീബ് അൽ ക്വെംസി, ഊന്നിപ്പറഞ്ഞു. എണ്ണ ഇതര പ്രവർത്തനങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുകയും ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ പിന്തുണയ്ക്കുകയും ചെയ്യുന്നതോടെ, ആഗോള തലത്തിൽ അബുദാബിയുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ദൃഢമാകുന്നു.
WAM/ അമൃത രാധാകൃഷ്ണൻ