ദുബായ്, 2024 ഏപ്രിൽ 22 (WAM) -- മാനുഷിക കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് 'ദുബായ് ഹ്യൂമാനിറ്റേറിയൻ' പ്രവർത്തനത്തെ യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) സപ്ലൈ ചെയിൻ ഡയറക്ടർ അലക്‌സ് മരിയനെല്ലി പ്രശംസിച്ചു.
ദുബായ് ഹ്യൂമാനിറ്റേറിയനുമായി ചേർന്ന് തങ്ങൾ 20 വർഷമായി നിരവധി മാനുഷിക പ്രവർത്തനങ്ങൾ വികസിച്ചിട്ടുണ്ട്. മാനുഷിക പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ അന്താരാഷ്ട്ര സംഘടനകളും ദുബായ് ഹ്യൂമാനിറ്റേറിയൻ സിറ്റിയുമായുള്ള പങ്കാളിത്തത്തിൽ അഭിമാനിക്കുന്നുവെന്നും മരിയനെല്ലി വ്യക്‌തമാക്കി. ദുബായിലെ ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റി എന്നറിയപ്പെട്ടിരുന്ന സംഘടനയുടെ ദുബായ് ഹ്യൂമാനിറ്റേറിയൻ എന്ന പുതിയ ഐഡൻ്റിറ്റി അനാച്ഛാദനം ചെയ്യുന്നതിനായി ദുബായിലെ മൈദാൻ ഹോട്ടലിൽ നടന്ന യോഗത്തിനോട് അനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേൾഡ് ഫുഡ് പ്രോഗ്രാം പോലുള്ള മാനുഷിക ഗ്രൂപ്പുകൾക്കുള്ള യുഎഇയുടെ സാമ്പത്തിക പിന്തുണ യുഎൻ ഉദ്യോഗസ്ഥൻ അടിവരയിട്ടു. ദുബായ് ഗവൺമെൻ്റിൻ്റെ പിന്തുണ, ദുബായ് ഹ്യുമാനിറ്റേറിയനിലൂടെ, ഡബ്ല്യുഎഫ്പിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സഹായിക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു.
ദുബായ് ഹ്യുമാനിറ്റേറിയൻ്റെ ഡിജിറ്റൽ ശ്രമങ്ങളെയും സാങ്കേതിക പരിഹാരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഇത്തരം ഉദ്യമങ്ങൾ ഡബ്ല്യുഎഫ്പിയെ മേഖലയിൽ അടുത്ത് പ്രവർത്തിക്കാനും യുഎഇയിൽ നിന്ന് ലോജിസ്റ്റിക്കൽ പിന്തുണ സ്വീകരിക്കാനും അനുവദിക്കുന്നുതായും, അദ്ദേഹം വ്യക്തമാക്കി.
WAM/അമൃത രാധാകൃഷ്ണൻ