അബുദാബി, 23 ഏപ്രിൽ 2024 (WAM) --ഇന്ന് നടന്ന യുഎഇ-ഒമാൻ ബിസിനസ് ഫോറത്തിൽ 129 ബില്യൺ ദിർഹം മൂല്യം വരുന്ന നിരവധി കരാറുകളുടെ പ്രഖ്യാപനം നടന്നു.ഒമാൻ സുൽത്തനായ സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ചാണ് യോഗം നടന്നത്. ഗ്രീൻ ലോഹങ്ങൾ, റെയിൽവേ കണക്ഷനുകൾ, പുനരുപയോഗ ഊർജം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി എന്നിവയിലെ നിക്ഷേപങ്ങൾ എന്നിവയെല്ലാം കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
117 ബില്യൺ ദിർഹം മൂല്യമുള്ള വ്യാവസായിക, ഊർജ മെഗാപ്രോജക്‌ട്, ടെക്‌നോളജി ഫോക്കസ്ഡ് ഫണ്ട് ആരംഭിക്കുന്നതിനുള്ള 660 മില്യൺ ദിർഹം ഓഹരി ഉടമകളുടെ കരാർ, 11 ബില്യൺ ദിർഹം മൂല്യമുള്ള യുഎഇ-ഒമാൻ റെയിൽവേ കണക്റ്റിവിറ്റി പ്രോജക്‌ടിൻ്റെ കരാർ, ഡിജിറ്റൽ ഉൾപ്പെടെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന നിക്ഷേപ സഹകരണ കരാർ എന്നിവ കരാറുകളിൽ ഉൾപ്പെടുന്നു.
കൂടാതെ, അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യസുരക്ഷ, ഊർജം, ഗതാഗതം, പരസ്പര താൽപ്പര്യമുള്ള മറ്റ് മേഖലകൾ, ഇത്തിഹാദ് റെയിൽ, മുബദാല, ഒമാനിലെ അസ്യാദ് ഗ്രൂപ്പ് എന്നിവയ്‌ക്കിടയിൽ മൊത്തം 3 ബില്യൺ ദിർഹത്തിൻ്റെ നിക്ഷേപ മൂല്യമുള്ള പങ്കാളിത്ത കരാർ, ഉഭയകക്ഷി സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് യുഎഇ-ഒമാൻ സഖ്യം രൂപീകരിക്കുന്നതിനുള്ള ചട്ടക്കൂട് കരാറും ഫോറത്തിന്റെ ഭാഗമാണ്.
യുഎഇയുടെ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിയുടെ അഭിപ്രായത്തിൽ, കരാറുകൾ അവരുടെ ഉഭയകക്ഷി ബന്ധങ്ങളിൽ ഒരു സുപ്രധാന വഴിത്തിരിവ് അടയാളപ്പെടുത്തുകയും സമൃദ്ധിയും വളർച്ചയും കൈവരിക്കുന്നതിന് അവരുടെ സംയുക്ത ശക്തി ഉപയോഗിക്കുകയും ചെയ്യുന്നു. 2023-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം ഏകദേശം 51 ബില്യൺ ദിർഹത്തിലെത്തിയിരുന്നു. ഒമാനുമായുള്ള നിക്ഷേപത്തിൻ്റെയും വ്യാപാരത്തിൻ്റെയും കാര്യത്തിൽ ആഗോളതലത്തിൽ മുൻനിര രാജ്യങ്ങളിലൊന്നാണ് യുഎഇ.
സാമ്പത്തിക സഹകരണത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പ് എന്ന നിലയിൽ ഏകദേശം 129 ബില്യൺ ദിർഹം മൂല്യമുള്ള നിക്ഷേപ കരാറുകളിൽ ഇരു രാജ്യങ്ങളുടെയും ശക്തമായ പ്രതിബദ്ധത യുഎഇ-ഒമാൻ ബിസിനസ് കോൺഫറൻസ് സ്ഥിരീകരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ തന്ത്രപരമായ നിക്ഷേപങ്ങൾ വളർച്ചയും വികസനവും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ