ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ബിൻ റാഷിദ്

അബുദാബി, 23 ഏപ്രിൽ 2024 (WAM) – യുഎഇയിലേക്കുള്ള ഔദ്യോഗിക പര്യടനത്തിൻ്റെ ഭാഗമായി ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അബുദാബിയിലെ കസർ അൽ വതാനിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തി.

യോഗത്തിൽ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ; ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ; ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസിഡൻ്റ്, ദുബായ് എയർപോർട്ട്‌സ് ചെയർമാനും, എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമും സന്നിഹിതരായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ സന്ദർശനത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് സുൽത്താൻ ഹൈതമിനെയും അദ്ദേഹത്തിൻ്റെ സംഘത്തെയും സ്വാഗതം ചെയ്തു. സർക്കാർ, സ്വകാര്യ മേഖലകളിലെ സഹകരണത്തിലൂടെയും കൂടുതൽ സാമ്പത്തിക, വാണിജ്യ, സാംസ്കാരിക വിനിമയങ്ങളിലൂടെയും യുഎഇയും ഒമാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാനുള്ള തൻ്റെ താൽപര്യം അദ്ദേഹം പ്രകടിപ്പിച്ചു. സാമ്പത്തിക അവസരങ്ങൾ, വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം എന്നിവയിൽ ഊന്നൽ നൽകി ഉഭയകക്ഷി ബന്ധങ്ങളുടെ വികസനം യോഗം ചർച്ച ചെയ്തു. വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി സഹകരണം വിപുലീകരിക്കുന്നതിനും സർക്കാരിൻ്റെ മികവിലും മാനവ മൂലധന പരിശീലനത്തിലും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുമുള്ള പുതിയ വഴികളും യോഗം പര്യവേക്ഷണം ചെയ്തു.

ഇരു രാജ്യങ്ങളിലെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ