യുഎഇ രാഷ്ട്രപതിയുമായി ഉഭയകക്ഷി ബന്ധങ്ങളും, പ്രാദേശിക സംഭവവികാസങ്ങളും ചർച്ച ചെയ്ത് ഓസ്ട്രിയ ചാൻസലർ

അബുദാബി, 23 ഏപ്രിൽ 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഓസ്ട്രിയയുടെ ചാൻസലർ കാൾ നെഹാമറിയുമായി ഇന്ന് ഒരു ഫോൺ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര പങ്കാളിത്തത്തിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രശ്‌നങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങളും പ്രാദേശികവും ആഗോളവുമായ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ യോജിച്ച അന്താരാഷ്ട്ര പ്രവർത്തനത്തിൻ്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.

ഇരു നേതാക്കളും ഗാസ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ന്യായവും സമഗ്രവുമായ സമാധാനം പിന്തുടരുമ്പോൾ ഗാസയിലെ ജനങ്ങൾക്ക് മതിയായതും സുസ്ഥിരവുമായ മാനുഷിക പിന്തുണ നൽകേണ്ടതിൻ്റെ അടിയന്തര ആവശ്യകത അടിവരയിടുകയും ചെയ്തു.

സമാധാനവും സുസ്ഥിരതയും വർധിപ്പിക്കാനും മേഖലയിലെ രാഷ്ട്രങ്ങളെയും ജനങ്ങളെയും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അവരുടെ അഭിലാഷങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും യുഎഇയുടെ ഉറച്ച പിന്തുണയും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഊന്നിപ്പറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ