അബുദാബി, 24 ഏപ്രിൽ 2024 (WAM) --ക്ലീൻ ലൂപ്പ് റീസൈക്ലിങ്ങിനായി റിവേഴ്സ് വെൻഡിംഗ് മെഷീനുകളുടെ മുൻനിര കണ്ടുപിടുത്തക്കാരായ ടോംറയുമായി തദ്വീർ ഗ്രൂപ്പ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
സാധരണയായി സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന പോളിയെത്തിലീൻ ടെറഫ്താലേറ്റ് ബോട്ടിലുകൾ, ക്യാനുകൾ, ഗ്ലാസ് ബോട്ടിലുകൾ എന്നിവയുടെ ശേഖരണത്തിനായി ടോംറയുടെ റിവേഴ്സ് വെൻഡിംഗ് മെഷീനുകൾ ഉപയോഗിച്ച് രാജ്യവ്യാപകമായി ഒരു വോളണ്ടറി ബോട്ടിൽ റിട്ടേൺ പ്രോഗ്രാം സ്ഥാപിക്കാനാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.
തദ്‌വീർ ഗ്രൂപ്പിനെ അവരുടെ സംരംഭങ്ങളിൽ പിന്തുണയ്ക്കുന്നതിനായി ബോട്ടിൽ റിട്ടേൺ പ്രോഗ്രാമുകളിലെ ആഗോള അനുഭവം ടോംറ പ്രയോജനപ്പെടുത്തും. തദ്‌വീർ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അലി അൽ ദഹേരിയും ടോംറ കളക്ഷനിൽ നിന്നുള്ള യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേധാവിയുമായ ലൗരി കങ്കസ്‌ലഹ്തി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇക്കോ വേസ്റ്റ് എക്‌സിബിഷൻ്റെയും കോൺഫറൻസിൻ്റെയും പത്താം പതിപ്പിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ബോട്ടിൽ റിട്ടേൺ പ്രോഗ്രാമുകളിലും റിവേഴ്സ് വെൻഡിംഗ് സൊല്യൂഷനുകളിലും ടോംറയുടെ വൈദഗ്ദ്ധ്യം രാജ്യത്തെ റീസൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെറ്റീരിയലുകളുടെ മൂല്യം പ്രദർശിപ്പിക്കാനും ഈ മേഖലയ്ക്ക് സാധ്യമായ പരിഹാരങ്ങൾ തേടാനും രണ്ട് കമ്പനികളും ലക്ഷ്യമിടുന്നു.
മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശൂന്യമായ പാനീയ പാത്രങ്ങൾ തിരികെ നൽകാൻ ഇരു കമ്പനികളും പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നു. റിവേഴ്‌സ് വെൻഡിംഗ് സൊല്യൂഷനുകൾ വിപുലമായ തോതിൽ നടപ്പിലാക്കുന്നതിലൂടെ, മാലിന്യ സംസ്‌കരണത്തിന് വിപുലമായ സംവിധാനങ്ങൾ കൊണ്ടുവരുന്നു, മാലിന്യങ്ങൾ കുറയ്ക്കുന്നതിനും വിഭവ പുനരുപയോഗം ഉറപ്പാക്കുന്നതിനുമുള്ള അവരുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു.
WAM/അമൃത രാധാകൃഷ്ണൻ