ഗൾഫ് യൂത്ത് ഗെയിംസ് 2024 കായിക മേഖലയിൽ ഗുണപരമായ കുതിപ്പ്: ജിസിസി സെക്രട്ടറി ജനറൽ

ദുബായ്, 24 ഏപ്രിൽ 2024 (WAM) --ഗൾഫ് യൂത്ത് ഗെയിംസ് 2024 കായിക ജിസിസി രാജ്യങ്ങളിലെ കായിക മേഖലയിലെ ഗുണപരമായ കുതിപ്പാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു. ഈ കായിക മാമാങ്കത്തിന്റെ ആദ്യ പതിപ്പിന് ആതിഥേയത്വം വഹിച്ചതിന് യുഎഇയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ആധികാരികതയുടെയും യുവത്വത്തിൻ്റെയും ആശയങ്ങൾ ഉൾക്കൊള്ളുന്ന, ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായിരുനെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പങ്കെടുക്കുന്ന ജിസിസി രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളുടെ സാന്നിദ്ധ്യത്തിലും സഹോദരങ്ങൾക്കിടയിലെ സാഹോദര്യ മത്സരത്തിലും അൽ ബുദൈവി സന്തോഷം പ്രകടിപ്പിച്ചു.

ആദ്യ ഗൾഫ് യൂത്ത് ഗെയിംസിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നിരവധി ഗൾഫ് നേതാക്കൾക്കും വ്യക്തിത്വങ്ങൾക്കും ഒപ്പം ജിസിസി സെക്രട്ടറി ജനറൽ പങ്കെടുത്തു.

ടൂർണമെൻ്റ് സംഘടിപ്പിക്കുന്നതിൽ ദർശനപരമായ നേതൃത്വം നൽകിയത്തിന് യുഎഇ നേതാക്കൾക്ക് ജിസിസി സെക്രട്ടറി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. "നമ്മുടെ ഗൾഫ് ഒന്നാണ്... നമ്മുടെ യുവാക്കൾ വാഗ്ദാനമാണ്" എന്ന മുദ്രാവാക്യമുയർത്തി ഏപ്രിൽ 16ന് ആരംഭിച്ച മത്സരങ്ങൾ മെയ് 2 വരെ തുടരും.

WAM/അമൃത രാധാകൃഷ്ണൻ