അബുദാബി, 24 ഏപ്രിൽ 2024 (WAM) -- യുഎഇ സന്ദർശനത്തിനെത്തിയ അൽബേനിയയുടെ ആഭ്യന്തര മന്ത്രി തൗലൻ്റ് ബല്ലയെ, നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമി, ഇന്ന് സ്വീകരിച്ചു.
ഇരു രാജ്യങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ നീതിന്യായപരവും നിയമപരവുമായ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സംഘടിത കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്കെതിരെ പോരാടുന്ന മേഖലകളിലെ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ